Celebraties

ആ ചിത്രമാണ് എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്, ഉണ്ണിമായ പ്രസാദ്‌

വളരെ ചുരുക്കം സിനിമകൾ കൊണ്ട് ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയ താരമാണ്  ഉണ്ണിമായ പ്രസാദ്. പ്രശസ്‌ത  തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‌റെ ഭാര്യയായ ഉണ്ണിമായ വളരെ വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകളിലൂടെയാണ്  പ്രേക്ഷകശ്രദ്ധ നേടിയത്. ആരാധകരുടെ പ്രിയപ്പെട്ട യുവ താരം ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ എന്നിവർ ഒരുമിച്ച  അടുത്ത കാലത്ത് പുറത്തിറങ്ങിയ ജോജിയിലെ ഉണ്ണിമായ യുടെ കഥാപാത്രം വളരെ ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ  അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക് ആയത് അഞ്ചാം പാതിരയെന്ന ചിത്രമാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഉണ്ണിമായ പറഞ്ഞിരുന്നു.

Unni maya
Unni maya

ഈ  ചിത്രത്തിൽ  ഡിസിപി കാതറിന്‍ മരിയ ഐപിഎസ് എന്ന വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് ആയത് അഞ്ചാം പാതിര തന്നെയാണ് എന്ന് ഉണ്ണിമായ പറയുന്നു. നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനാണ് റോള്‍ പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‌റെ അടുത്തുനിന്ന് കഥ കേട്ടപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ക്യാമറ ഷൈജു ഖാലിദ് ആയതുകൊണ്ട് ടെന്‍ഷനില്ലായിരുന്നു എന്നും ഉണ്ണിമായ പറഞ്ഞു.ഒരു ഷോട്ട് ഒകെയാണോ അല്ലയോ അദ്ദേഹത്തിന്‌റെ മുഖം നോക്കിയാല്‍ അറിയാനാകും.

unnimaya
unnimaya

അദ്ദേഹത്തിന്‌റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നും നടി പറയുന്നു. അതെ പോലെ തന്നെ ഷൈജു ഖാലിദിനൊപ്പം കുറച്ചു സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. അതുപോലെ ചാക്കോച്ചന്‍ ജെം ആണ്. ചാക്കോച്ചന്‍ ഉണ്ടെങ്കില്‍ നമ്മള്‍ എപ്പോഴും കംഫര്‍ട്ടബിളാണ്. സെറ്റിന്‌റെ വൈബ് തന്നെ മാറും.പോലീസ് കഥാപാത്രമായതിനാല്‍ അഞ്ചാംപാതിരയിലെ കാതറിനാകാന്‍ ഫിസിക്കല്‍ ട്രെയിനിങ് ചെയ്തിരുന്നുവെന്നും അഭിമുഖത്തില്‍ ഉണ്ണിമായ പ്രസാദ് പറഞ്ഞു. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമായിരുന്നു.

Back to top button