ആ മഹാ നടനാണ് എന്റെ വളർച്ചയ്ക്ക് കാരണഭൂതനായത്, മനസ്സ് തുറന്ന് ഇന്ദ്രന്‍സ്

മലയാള സിനിമാ ലോകത്തിലെ വസ്ത്രാലങ്കാര രംഗത്ത് നിന്നും അഭിനയലോകത്തിലേക്ക് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയർന്നു വന്ന നടനാണ് ഇന്ദ്രന്‍സ്. നിരവധി സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സിൽ വലിയ തോതിൽ സ്വാധീനം ചെലുത്താൻ ഇന്ദ്രൻസിനു കഴിഞ്ഞു. അത് കൊണ്ട് തന്നെ സിനിമാ ലോകത്ത് സൗന്ദര്യം വലിയൊരു പ്രശ്നംമായതിനാൽ താരത്തിന് ആത്മവിശ്വാസക്കുറവുണ്ടായിരുന്ന കഥ തുറന്നു പറഞ്ഞിരിക്കുകയാണ് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ഈ നടന്‍.


ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്……..
“നല്ല കഥാപാത്രങ്ങൾ സിനിമയില്‍ ചെയ്യാന്‍ കഴിയുമെന്നൊന്നും ആദ്യം തോന്നിയിരുന്നില്ല. കാരണം സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല എനിക്ക് പ്രശ്നമുണ്ടായിരുന്നത്.
ഞാന്‍ അളവില്‍ അത്ര വലിയ ആളൊന്നും ആയിരുന്നില്ലല്ലോ! അതുകൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. അക്കാലത്ത് ശ്രീനിവാസന്‍ ചേട്ടന്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊക്കെ നടനെന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. എന്നേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയിലെ എല്ലാ നിലയിലും വളരാന്‍ കഴിവുള്ള അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ വളരെ ചെറിയ ഒരു ആളാണെങ്കിലും, അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളൊക്കെ എനിക്ക് ഉണര്‍വ്വും ഉന്മേഷവും നല്‍കിയിട്ടുണ്ട്”