ആദ്യമായി വളര്‍ത്തു മകള്‍ എന്നോട് പറഞ്ഞത് ആ കാര്യമാണ്, വെളിപ്പെടുത്തലുമായി മന്ദിര ബേദി

ബോളിവുഡിന്റെ പ്രമുഖ നടി മന്ദിര ബേദി മാതൃദിനത്തില്‍ മകളെ കുറിച്ച് വാചാലയായി. ഒരേ ഒരു ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും രണ്ടുപേര്‍ക്കും അമ്മയും മകളുമാവാം എന്ന് വളരെ നല്ല മനസ്സോടു കൂടി തന്നെ തെളിയിച്ചിരിക്കുകയാണ് താരം. അത് കൊണ്ട് തന്നെ മാത്യദിനത്തില്‍ തന്റെ വളര്‍ത്തു മകള്‍ താരയുടെ വിശേഷങ്ങളാണ് നടിയും ഫാഷന്‍ ഡിസൈനറുമായി മന്ദിര പങ്കുവെയ്ക്കുന്നത്. താരം വ്യക്തമാക്കുന്നത് എന്തെന്നാൽ താര തങ്ങളുടെ വീട്ടിലെത്തിയതിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മന്ദിരയും കുടുംബവും മകള്‍ താരയെ കൂട്ടി വന്നത് 2020 ജൂലൈ 28നാണ് ടിക്കാംഗഡ് എന്ന സ്ഥലത്ത് നിന്നുമാണ്. ഭര്‍ത്താവ് രാജ് താരയെയും കൂട്ടി വരുമ്പോൾ ചാര്‍ട്ടേഡ് വിമാനവുമായി മന്ദിരയും മകന് വീറും സുഹൃത്ത് ജിത്തു സാവ്ലാനിയും കാത്തുനിന്നു. ഒരു അനുജത്തിയെ കൂടെ കൂട്ടാന്‍ വീര്‍ തയാറായി വരുന്നതെയുണ്ടായിരുന്നുള്ളൂ. ഒറ്റവാക്കില്‍ മറുപടി പറയുന്ന കുട്ടിയായിരുന്നു താര. അവള് മന്ദിരയുടെ മടിയില്‍ നിശബ്ദയായി വന്നിരുന്നു. അപ്പോഴും അവള് ജ്യേഷ്ഠന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കിയിരുന്നു. വീഡിയോ കോള്‍ സമയങ്ങളില്‍ അവള് വീരു ഭായിയെ തിരക്കാറുണ്ടായിരുന്നു.ആദ്യത്തെ ഒരുമാസം തന്നോട് ഒപ്പമായിരുന്നു താര ഉറങ്ങിയത്. ഒപ്പമുള്ളവരെ ഓര്‍ത്ത് അവള് രാത്രികളില്‍ വിതുമ്പി കരയാറുണ്ടായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും അവളാകെ മാറി. വെള്ളവും, കുളിയും, പസിലുകളും ഇഷ്ടപ്പെടുന്ന കുട്ടിയായി മാറി താര.

വീരുവിന്റെ പഴയ കളിപ്പാട്ടങ്ങളും അവള്‍ക്കായി വാങ്ങിയ പുതിയ കളിപ്പാട്ടങ്ങളും കൊണ്ടവള്‍ കളിച്ചു. മകളോട് ദത്തെടുത്ത കാര്യം മറച്ചുവയ്ക്കില്ലെന്ന് മന്ദിര കൂട്ടിച്ചേര്‍ത്തു. അവള്‍ക്ക് കുടുംബത്തെ നഷ്ടമായ വര്‍ഷങ്ങളിലെ സ്നേഹം പോലും തങ്ങള്‍ നല്‍കുകയാണെന്ന് മന്ദിര. ഇനിയും ഒരുവര്‍ഷത്തോളമെടുക്കും അവള് വളരാന്‍,ഇപ്പോള്‍ ആര് എന്ന അക്ഷരം ഉച്ചരിക്കാറായിട്ടില്ല. അതുകൊണ്ട് സ്വന്തം പേര് ‘താല’ എന്നാണ് പറയുന്നത്. അലക്സ കേട്ട് ഏതാനും ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ചു. അലക്സയും താരയും തമ്മിലെ സംഭാഷണം വീട് നിറഞ്ഞ് നില്ക്കുന്നു. ‘അമ്മ ഒ.കെ. ആണോ’ എന്നാണ് ആദ്യമായി താര ചോദിച്ചത്. ഡിസ്നി രാജകുമാരിമാരെ ഇഷ്ടമുള്ള കുട്ടിയാണ് താരം. ഫ്രോസണ്‍, ബ്രേവ് തുടങ്ങിയ സിനിമകളാണ് പ്രിയങ്കരം.

ഒരു ബോളിന്റെ നിറം നീലയാണെന്നു പറയാന്‍ വന്നയിടയ്ക്കു താരയ്ക്ക് അറിയില്ലായിരുന്നു. സ്കൂളില്‍ പോകാത്തത് കാരണം നിറങ്ങളെക്കുറിച്ച് അവള് പഠിച്ചിരുന്നില്ല. ഇപ്പോള്‍ മിടുക്കിയായി നിറങ്ങളുടെ പേര് പറയും, ഒന്നും മുതല്‍ നൂറു വരെ എണ്ണും, ഇംഗ്ലീഷ് അക്ഷരമാല എഴുതും, അതുപോലെതന്നെ സ്വന്തം പേരുമെഴുതാനറിയാം. വരുന്ന ജൂലൈയില്‍ താരയുടെ അഞ്ചാം പിറന്നാളായിരിക്കുമെന്ന് മന്ദിര. കാര്യങ്ങള്‍ പഠിക്കാന്‍ വളരെ കൗതുകമുള്ള കുട്ടിയാണ് താര എന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു. വീര്‍ ഇപ്പോള്‍ അനുജത്തിയെ മുത്തം കൊടുത്തുറക്കാറാണ് പതിവെന്നും മന്ദിര പറഞ്ഞു