17കാരിയെ 78കാരന്‍ വിവാഹം കഴിച്ചു, 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം വേണമെന്ന് വയോധികന്‍!
യുവതിയ്ക്ക് അവിഹിത ഗര്‍ഭമുണ്ടോയെന്ന് സംശയം ?

ഒക്ടോബർ അവസാനത്തോടെ വളരെ ആര്‍ഭാട പൂര്‍വമായിരുന്നു 17കാരിയായ യുവതിയുടെയും 78 കാരനായ വയോധികന്റെ യും വിവാഹം നടന്നത്.ഇന്തോനേഷ്യയില്‍ ആണ് സംഭവം വലിയ പ്രായവ്യത്യാസമുള്ള ദമ്പതികളായതിനാല്‍ തന്നെ അവരുടെ വിവാഹം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.17 കാരിയായ ഭാര്യയില്‍ നിന്നും വെറും 22 ദിവസങ്ങള്‍ക്കു ശേഷം വിവാഹമോചനം നേടി 78 കാരന്‍. നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സര്‍ന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയയ്ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചതിനെത്തുടര്‍ന്ന് 78 കാരനും മുന്‍ ഭാര്യയും അവരുടെ 22 ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നോനിക്ക് ഒരു വിവാഹപൂര്‍വ ഗര്‍ഭം ഉണ്ടായിരുന്നതാണ് ഈ വിവാഹമോചനത്തിന് പിന്നിലെ കാരണം എന്നൊരു അഭ്യൂഹം ഉയര്‍ന്നിരുന്നു എങ്കിലും, പെണ്‍കുട്ടിയുടെ കുടുംബം അത് നിഷേധിച്ചിരുന്നു.

ഈ പുതു മിഥുനങ്ങള്‍ക്കിടയിലെ നീണ്ട പ്രായവ്യത്യാസം അവരെ മീഡിയയില്‍ ശ്രദ്ധകേന്ദ്രമാക്കിയിരുന്നു എങ്കിലും, അവര്‍ക്കിടയില്‍ ഒരു കുഴപ്പങ്ങളും ഇല്ലായിരുന്നു എന്നും, ഈ ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നു എന്നും യുവതിയുടെ അനുജത്തി ഹരിയാന്‍ മെട്രോയോട് പറഞ്ഞു. നല്ലൊരു സംഖ്യയും, ഒരു സ്‌കൂട്ടറും, ഒരു കട്ടിലും, കിടക്കയും മെഹര്‍ ആയി നല്‍കിയായിരുന്നു അബാ നോനിയെ വിവാഹം കഴിച്ചത്. ഈ സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിവാഹത്തിന് മുൻപ് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് ചില ആരോപണങ്ങളുണ്ടായിരുന്നുവെങ്കിലും നോനിയുടെ സഹോദരി ഇതൊന്നും ശരിയല്ലെന്ന് നിഷേധിച്ചു. വിവാഹസമയത്ത്, അബാ നോനിക്കായി ധാരാളം സാധനങ്ങള്‍ അയച്ചിരുന്നു, അത് വളരെയധികം ശ്രദ്ധ ആകര്‍ഷിച്ചു. സഹോദരി പറഞ്ഞു, ” പ്രശ്നങ്ങളൊന്നും ‘ഇല്ലാത്തതിനാല്‍ വിവാഹമോചന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി, പെട്ടെന്ന് ഇത് ഇതുപോലെയായി’. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹവുമായി ഒരു പ്രശ്നവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ സഹോദരി പറയുന്നതനുസരിച്ച്, അബാ സര്‍നയുടെ പ്രവര്‍ത്തനങ്ങള്‍ അവളുടെ കുടുംബത്തിന്റെ അന്തസ്സിനെ ശരിക്കും വഷളാക്കിയിരുന്നു. സംഭവിച്ചത് സഹോദരിയെ വിഷാദത്തിലാക്കിയെന്നും അവര്‍ പറഞ്ഞു. ‘കത്ത് ലഭിച്ച ശേഷം എന്റെ സഹോദരിക്ക് ഒരു ദിവസത്തേക്ക് വിശപ്പ് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടതാണ് ‘. അതേസമയം, വിവാഹത്തിന് മുമ്ബ് ഗര്‍ഭിണിയായതിനാലാണ് വിവാഹമോചനം നടന്നതെന്ന ആരോപണങ്ങളെല്ലാം അവര്‍ നിഷേധിച്ചു.