ശരീരം ഓരോത്തരുടേയും വലിയൊരു അവകാശമാണ്, സാധിക

മിനിസ്ക്രീൻ പരിപാടിയിലൂടെ ആസ്വാദകർക്ക് ഒരേ പോലെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് സാധിക വേണു ഗോപാൽ.യുവ പ്രേക്ഷകരും അതെ പോലെ കുടുംബ പ്രേക്ഷകരും ഒരേ പോലെ ഇഷ്ടപ്പെടുന്ന താരത്തിന് നേരെ സൈബര്‍ സദാചാരാക്രമണം മിക്കപ്പോഴും ഉണ്ടാകാറുണ്ട്.

”എനിക്കും അതെ പോലെ തന്നെ കുടുംബത്തിനും എന്റെ ശരീരം തുറന്ന് കാണിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷെ മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഞാനത് കാര്യമാക്കുന്നില്ല . എന്നാൽ ഒരു കൂട്ടര്‍ പറയുന്നുണ്ട് എന്റെ ഈ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്‍പങ്ങള്‍ നമ്മള്‍ ആരാധിക്കുന്നവരാണ്. ആ ശില്‍പങ്ങളെല്ലാം നഗ്‌നതയും സെക്‌സുമെല്ലാമാണ് കാണിക്കുന്നത്. അതാര്‍ക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു.എന്നാല്‍ സാധാരണ മനുഷ്യര്‍ അതിനെ കുറിച്ച് തുറന്ന് പറഞ്ഞാല്‍ അവരെ പല പേരുമിട്ട് വിളിക്കും. ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടി കാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചതമായി തോന്നിപ്പിക്കുന്നതും.

വസ്ത്രം ഓരോരുത്തരുടെയും കംഫര്‍ട്ടാണ്. അതിന്റെ അളവുകോല്‍, കാണുന്നവരല്ല തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കും. ഫോട്ടോകള്‍ എടുക്കും. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ് ചെയ്യുന്നത് ഫോളോവേഴ്‌സിനെ കൂട്ടാനോ ലൈക്ക് കൂട്ടാനോ ഒന്നുമല്ല. അവിടെ വന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുക്കും.ഇന്ത്യയില്‍ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. മറ്റുള്ളവരെ ഹനിക്കാത്ത എന്ത് കാര്യവും എനിക്കിവിടെ ചെയ്യാം. എന്റെ ഡ്രസിന്റെ അളവ് കുറഞ്ഞു, ഞാന്‍ കാണിക്കാന്‍ പാടില്ലാത്ത എന്തൊക്കെയോ കാണിച്ചു എന്നൊക്കെ പറയുന്നവരുണ്ട്. അതെല്ലാം എന്റെ അവകാശമാണ്. അതില്‍ കൈകടത്താന്‍ ഒരാള്‍ക്കും അധികാരമില്ല. ഞാനിപ്പോള്‍ ഒന്നും മൈന്‍ഡ് ചെയ്യാറില്ലെന്ന് സാധിക പറഞ്ഞു.