ജോജിയെ കുറിച്ചു തനിക്കും ചിലത് പറയാനുണ്ടെന്നു ബോളിവുഡ് നടൻ
ജോജിക്ക് ഫാൻസ് അങ്ങ് ബോളിവുഡിൽ നിന്നും ....

ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ആമസോൺ പരിമിൽ ഇപ്പോൾ റിലീസ് ആയ ഒരു Black comedy crime drama movie ആയിരുന്നു ജോജി. ഷേക്‌സ്‌പെയറിന്റെ കഥയായ മക്‌ബത്തിൽ നിന്നും പ്രേചോദനം ഉൾക്കൊണ്ട് കൊണ്ട് ആനുകാലിക പ്രേസക്തിയുള്ള വിഷയങ്ങൾ കൂടി കൂട്ടി ചേർത്ത് ചെയ്ത ഒരു മൂവി കൂടിയായിരുന്നു ജോജി. മാക്ബത്തിനെ അവലംബിച്ച് ഇതിനു മുൻപും മലയാളത്തിൽ സിനിമകളുണ്ടായിട്ടുണ്ടെങ്കിലും ജോജി അവയിൽ നിന്നു വ്യത്യസ്തമാകുന്നത് തിരഞ്ഞെടുത്ത കഥാപരിസരങ്ങളും കാലികമായ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ടുയമായിരുന്നു. മറ്റൊരു ദിലീഷ് പോത്തൻ ബ്രില്ലിയൻസ് എന്നാണ് ചിത്രത്തിനെ സിനിമ പ്രേമികൾ വിശേഷിപ്പിച്ചിരിക്കുന്നത്. കണ്ണുകൾ കൊണ്ട് ഫഹദ് നടത്തുന്ന ഒരു കൺകെട്ടു വിദ്യയുണ്ട് ജോജിയിൽ. ഒട്ടേറെ പോസിറ്റീവ് ആൻഡ് നെഗറ്റീവ് അഭിപ്രായങ്ങളാണ് ജോജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .
ഇപ്പോഴിതാ അങ്ങ് ബോളിവുഡിൽ നിന്നാണ് ജോജിക്കുള്ള കൈയ്യടി എത്തിയിരിക്കുന്നത്. പ്രമുഖ നടൻ ഗജരാജ് റാവുവാണ് ഫഹദിനും കൂട്ടർക്കും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകർക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ തുറന്ന കത്ത് ആരംഭിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്നതിൽ തനിക്ക് വളരെ വിഷമം ഉണ്ട് എന്നാൽ പറയാതിരിക്കാനും കഴിയില്ല എന്നും അദ്ദേഹം തുടക്കത്തിൽ പറയുന്നു.
മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അതൊരു മികച്ച സിനിമയാക്കുന്നതും അത്ര നല്ലയൊരു കാര്യമല്ല . മറ്റ് പ്രാദേശിക സിനിമകളിൽ നിന്നും നിങ്ങൾ പല കാര്യങ്ങളും പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഞങ്ങളുടെ ബോളിവുഡിൽ നിന്നും.. കൂടാതെ അദ്ദേഹം ഒരു ചോദ്യം ചെയ്യലും നടത്തുന്നുണ്ട്. . സാധാരണ സിനിമ ഇന്ടസ്ട്രികളിൽ കാണും പോലെ മടുപ്പിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? എന്ന് ചോദിക്കുന്നതിന്റെ ഒപ്പം ഇതൊരു കടന്ന കൈ ആയിപോയെന്നും അദ്ദേഹം പറയുന്നു.
ശേഷം ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു എന്നും കോവിഡ് അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമയുടെ 1st ഡേ 1st ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും എന്നും അദ്ദേഹം കുറിച്ച്.