ഈ താരദമ്പതികൾ 17 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതാണ്, വീണ്ടും ഇവർ ഒന്നിക്കുന്നത് എന്തിന് വേണ്ടി ?
സിനിമാ മേഖലയെ സംബന്ധിച്ച് വിവാഹവും അതെ പോലെ തന്നെ വിവാഹമോചനവും സർവ്വ സാധാരമാണ്. പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതലായി ആരാധകര്‍ക്കിടയില്‍ വളരെ നല്ല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത് നീണ്ട പതിനേഴ് വർഷങ്ങൾ മുൻപ് വേർപിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കാൻ പോകുന്നതാണ്.

വളരെ ദിവ്യവും അനന്തവുമായ നീണ്ട നാളത്തെ പ്രണയം അവസാനിപ്പിച്ച് 17 വര്‍ഷം മുൻപ് പിരിഞ്ഞ പ്രമുഖ താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കുമാണ് വീണ്ടും ഒരുമിക്കുന്നത്. 51കാരിയായ ജെന്നിഫറിനെയും 48കാരനായ ബെന്നിനെയും ഒന്നിച്ച് അമേരിക്കയിലെ മൊണ്ടാനയില്‍ കണ്ടതോടെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിതുടങ്ങിയത്.

മൊണ്ടാനയിലാണ് ഇപ്പോള്‍ ബെന്‍ താമസിക്കുന്നത്. 2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ബേസ്‌ബോള്‍ കളിക്കാരന്‍ അലക്‌സ് റോഡ്രിഗസ്സുമായുള്ള ബന്ധം തുടങ്ങിയ ജെന്നിഫര്‍ ആ ബന്ധവും ഇപ്പോള്‍ അവസാനിപ്പിച്ചു. കൂടാതെ ഈ വര്‍ഷം ജനുവരിയില്‍ നടി അമ്മ ഡി അര്‍മാസുമായി ബെന്നും വേര്‍പിരിഞ്ഞു. ഇതോടെ ജെന്നിഫര്‍ ബെന്‍ പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് ആരാധകര്‍ കരുതുന്നത്.