Local News

സ്വന്തം ഭാര്യയ്ക്ക് ജനിക്കാൻ പോകുന്ന ആറാമത്തെ കുഞ്ഞും പെൺകുട്ടിയായിരിക്കുമെന്ന് കരുതി വയറു കീറി ഭർത്താവ്

ഗര്‍ഭസ്ഥ ശിശു മരിച്ചു

ഉത്തർപ്രദേശിലെ ലക്നൗ ബറേലിയിൽ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഭാര്യ വീണ്ടും ജന്മം നൽകാനിരിക്കുന്നത് പെൺകുഞ്ഞെന്നു കരുതി ഭർത്താവിന്റെ ആക്രമണത്തിൽ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുഞ്ഞെിനെയെന്നു കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് വയര്‍ പിളര്‍ന്നു നടത്തിയ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. അനിത എന്ന സ്ത്രീ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു.

baby
baby

അനിതാ ദേവിക്കും പന്നാലാലിനും ജനിച്ച് അഞ്ച് കുട്ടികളും പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത്  പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാള്‍ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം. ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ ക്രൂരത.

baby-murder
baby-murder

ആയല്‍വാസികളാണ് അനിതാ ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഗര്‍ഭപാത്രത്തിനു ഗുരുതരമായി പരുക്കേറ്റതിനാല്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായ പന്നാലാലിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ടെന്നും ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് മറ്റു വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു

Back to top button