പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കേരള കോൺഗ്രസ് (എം) കായംകുളത്ത് വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

ദുരന്തകാലത്ത് ജനങ്ങൾക്ക് താങ്ങ് ആകേണ്ട കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദൈനംദിന വില വർദ്ധനവിന് കൂട്ടുനിന്ന് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) കായംകുളം നിയോജക മണ്ഡലം കമ്മിറ്റി. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.റ്റി യിൽ ഉൾപെടുത്തി വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്
കായംകുളത്ത് എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കേരള കോൺഗ്രസ്സ് (എം) ധർണ്ണ നടത്തി.പ്രതിഷേധ ധർണ്ണകളുടെ മണ്ഡലതല ഉത്ഘാടനം കായംകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ:ജോസഫ് ജോൺ നിർവഹിച്ചു.


നിയോജക മണ്ഡലം പ്രസിഡൻ്റ് ബാബു ജോർജ് സത്രത്തിൽ അധ്യക്ഷത വഹിച്ചു. എൻ സുരേന്ദ്രൻ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് ഉസ്മാൻ, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻ്റ് ഷിജു വർഗീസ്, കെറ്റിയുസി(എം) ജില്ലാ പ്രസിഡൻ്റ് കെ എൻ ജയറാം,യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ഷെറിൻ സുരേന്ദ്രൻ, ഭാരവാഹികളായ ഷിബു പണിക്കശേരി, മനു സാം മോഹൻ, ബോബൻ സഖറിയ, ശശിധരൻ, മോഹനൻ മഠത്തിൽ, ആർ ഹരിദാസ്, ജോസ് റോബർട്ട്, സനൽകുമാർ, മോഹൻ ഭരണിക്കാവ്, മണികണ്ഠൻ, വിഷ്ണു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.