Politics

കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു

കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. കോവിഡ് കാലത്ത് പ്രവാസികൾക്കായി നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുക, അംശദായാമടവിനു ആനുപാതികമായി പെൻഷൻതുക വർദ്ധിപ്പിക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുക, തിരിച്ചുവന്ന പ്രവാസികൾക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ നേതൃത്വത്തിൽ നടന്ന വഞ്ചനാ ദിനാചരണം ഡി.സി.സി. ജനറൽ സെക്രട്ടറി സത്യൻ പെരുംമ്പറക്കോട് ഉദ്ഘാടനം ചെയ്തു.

Congress
Congress

പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് അമീർ അമ്പലപ്പറമ്പിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം കെ കൃഷ്ണൻകുട്ടി, അജി മുലയിൽ, ഹുസൈൻ, മുഹമ്മദാലി, ബിജു രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി സലിം മലപ്പുറം എന്നിവർ പങ്കെടുത്തു സംസാരിച്ചു. യുഡിഎഫ് വരോട് മേഖലാ ചെയർമാൻ ആലിപ്പു നന്ദി രേഖപ്പെടുത്തി.

windows 7 ultimate lizenz kaufen

Back to top button