National News

വാഹനരാജാവ് അംബാസിഡർ തിരിച്ചു വരവിലേക്ക്

തിരിച്ചു വരവ് വൻ ഗംഭീരമാകുമെന്ന് പ്രതീക്ഷ.

ഇന്ത്യൻ  റോഡുകളിൽ ഒരു കാലത്തെ  രാജാവ് തന്നെ ആയിരുന്നു  അംബാസിഡർ.ഇന്ത്യയൂടെ സ്വകാര്യ അഗംകാരം കൂടിയായിരുന്നു. ആ വരവ് പോലും നോക്കി നിന്ന് പോകും. ഹിന്ദുസ്ഥാൻ മോട്ടേഴ്‌സ് എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കാർ കമ്പനിയാണ് ഈ കാറുകൾ നിർമിച്ചിരുന്നത്. അന്നത്തെ പ്രധാന മന്ത്രി മുതൽ സാധാരണക്കാരൻ വരെ ഉപയോഗിച്ച കാർ എന്ന വിശേഷണവും അംബാസിഡറിനുണ്ട്. 1960 മുതലാണ്ഇന്ത്യയിൽ അംബാസിഡറിന്റെ ജൈത്ര യാത്ര തുടങ്ങുന്നത്.

Ambassador
Ambassador

അന്ന് മുതൽ 1980 വരെ ഇന്ത്യൻ നിരത്തുകളിൽ എതിരാളികളില്ലതെ അംബാസിഡറിന്റെ തേരോട്ടം തുടർന്നു. എന്നാൽ മാരുതി 800 എന്ന കുഞ്ഞൻ കാർ 1980 ൽ മാരുതി വിപണിയിൽ കൊണ്ട് വന്നതോട് കൂടെ അംബാസിഡറിന് അതൊരു എതിരാളിയായി.പിൻകാലത്തു പല കമ്പനികളുടെ പല മോഡലുകൾ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുറപ്പിച്ചു. ഇതോടെ അംബാസിഡറിന്റെ ഡിമാന്റ് കുറച്ചുവെങ്കിലും 2014 വരെ ഇവർ കാറുകൾ നിർമിച്ചു വിപണിയിൽ കൊണ്ടുവന്നിരുന്നു.

Ambassador new
Ambassador new

ഒരു കാലത്തു ഓരോ ഇന്ത്യക്കാരന്റെയും ഇഷ്ടവാഹനമായിരുന്ന ഈ കാറിനോട് ഒരു പ്രേത്യേക സ്നേഹം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഓരോ വാഹന പ്രേമിയും. അംബാസിഡർ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരും നമുക്കിടയിൽ ഏറെയാണ്. എന്നാൽ അംബാസിഡർ തന്റെ ആ പഴയ പ്രൗഢി വീണ്ടെടുക്കാൻ ഉള്ള സാധ്യതകളാണ് വാഹനലോകത്തു നിന്നുമുള്ള പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.

modified-old
modified-old

അംബാസിഡർ കാറിന്റെ ഒരു ഇലക്ട്രിക് മോഡൽ കോണ്സെപ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് DC 2 എന്ന സ്ഥാപനംമാണ്. പഴയ അംബാസിഡറിന്റെ ഡിസൈൻ കടമെടുത്തു കൊണ്ടാണ് പുതിയ ഡിസൈൻ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എല്ലാ ഘടകങ്ങളിലും പുതുമ കൊണ്ട് വന്നിട്ടുമുണ്ട്. ഏതൊരു ആഡംബര വാഹനത്തിനോടും കിടപിടിക്കാവുന്ന ഡിസൈൻ തന്നെയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.   വാഹനപ്രേമികൾ   അംബാസിഡറിന്റെ വരവിനായി കാത്തിരിക്കുകയാണ്.

Back to top button