Film News

തെന്നിന്ത്യയുടെ താരറാണി നമിത നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് വളരെ വ്യത്യസ്തമാണ്

പുലിമുരുകൻ സിനിമയിലെ  ജൂലി എന്ന കഥാപാത്രത്തെ മറക്കാത്തവരായി  ആരും തന്നെ കാണില്ല .തെലുങ്കിലെ സൊന്തം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്കെത്തിയ നമിത പിന്നീട് തമിഴ് ചിത്രമായ എന്ന്കൾ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു.

Namitha.New.jp
Namitha.New.jp

ഇപ്പോളിതാ താരം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന സിനിമ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രീകരണം ആരംഭിച്ചു.

Bow Wow
Bow Wow

‘ബൗ വൗ’ എന്നാണു സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. ആര്‍.എല്‍. രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Namitha
Namitha

മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്.

Namitha.New
Namitha.New

35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്. എസ്. നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ്. നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.

 

Back to top button