Local News

പ്ലാവിലയില്‍ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകള്‍ കൊത്തി, ആതിരക്ക്‌ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്

മണ്ണാര്‍ക്കാട് മേലാറ്റൂര്‍ എടപ്പറ്റ പുല്ലുപറമ്ബ് കാപ്പാട്ട് കേദാരത്തിലെ കേശവദാസന്റെയും സവിതയുടെയും മകള്‍ ആതിര ദാസ് ലോക്ക് ഡൗണ്‍ കാലഘട്ടത്തെ ആനന്ദകരമാക്കാന്‍ ആരംഭിച്ചതായിരുന്നു പ്ലാവില കൊണ്ടുള്ള ഒരു  കല . ഇതിൽ  ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകള്‍ കൊത്തിയാണ് ആതിരാ ദാസ്  ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാംവര്‍ഷ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ്. സഹോദരനായ അഖില്‍ ദാസിന്റെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും പിന്തുണയോടെയുമാണ്‌
ആതിര റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

Athiradas
Athiradas

ബോട്ടില്‍ ആര്‍ട്ട്, മ്യൂറല്‍ പെയിന്റിംഗ്, സ്റ്റന്‍സില്‍ ആര്‍ട്ട്, പോര്‍ട്രേറ്റ് ഡ്രോയിങ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവയാണ് ആതിരയുടെ മറ്റു ഇഷ്ട വിനോദങ്ങള്‍. അച്ഛന്‍ കേശവദാസ്‌ വിശാഖപട്ടണത്ത്‌ എച്ച്‌. ആന്റ്‌ എല്‍. ഉദ്യോഗസ്ഥനാണ്‌. അമ്മ സവിത വെള്ളിയഞ്ചേരിയില്‍ പ്രീ പ്രൈമറി അധ്യാപികയും അനുജന്‍ അഖില്‍ദാസ്‌ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയുമാണ്‌.

Kerala
Kerala

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെ ആതിര തന്നെ തന്റെ കഴിവ് വെബ്‌സൈറ്റില്‍ കയറി അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് മെഡലും സര്‍ട്ടിഫിക്കറ്റും അനുമോദന പത്രവും കൊറിയര്‍ വഴി ലഭിച്ചതായി ആതിര പറഞ്ഞു.

windows 8.1 enterprise lizenz kaufen

Back to top button