ശിവകാര്‍ത്തികേയന്റെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘ ഡോക്ടര്‍ ‘ ലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ധിലിപ്കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. ഗോവയിലും ചെന്നൈയിലും ചിത്രീകരികരിച്ച ഒരു ആക്ഷന്‍ കോമഡി ചിത്രമാണിത്. പ്രിയങ്ക അരുൾമോഹൻ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ശിവകാര്‍ത്തികേയനുമായി സഹകരിച്ച് കെജെആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെജെആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്. യോഗി ബാബുവും വിനയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഒരു ഡോക്ടർ തന്റെ ജോലി ചെയ്യുന്നതിനിടയിൽ നിരവധി അഴിമതികളെ അഭിമുഖീകരിക്കുകയും, ആ സിസ്റ്റതെ തിരുത്താൻ ശ്രമിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ശിവകാർത്തികേയന്റെ ചിത്രം ‘ഡോക്ടർ’ ഈ വർഷം ദീപാവലിയിൽ റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ . രണ്ടാഴ്ചകൊണ്ട് ‘ഡോക്ടർ’യുടെ ഷൂട്ടിംഗ് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് സംവിധായകൻ നെൽസൺ ധിലിപ്കുമാറിന് പറയുന്നത്. കൊലമാവ് കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ധിലിപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോക്ടർ. ശിവകാർത്തികേയന്റെ ‘ദീപാവലി’യിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും’ ഡോക്ടർ ‘.