ഹൃദയം ആർദ്രമാക്കുന്ന വരികളുമായി പണ്ടത്തെ അമീന ലിറിക്കൽ വീഡിയോ യൂട്യൂബിൽ ശ്രദ്ധ നേടുന്നു

കേൾക്കും തോറും ഹൃദയം ആർദ്രമാക്കുന്ന വരികൾ.ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വരികൾ. അഫ്സൽ യൂസഫും അജീഷ് ദാസും ചേർന്ന് ആസ്വാദകർക്കായി അവതരിപ്പിച്ചിരിക്കുന്ന പണ്ടത്തെ അമീന യുട്യൂബിൽ തരംഗംമാകുന്നു.പോസ്റ്റ് ചെയ്തത് നിമിഷങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.ഈ മനോഹരമായ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അഫ്‌സൽ യൂസഫാണ്.ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.അതെ പോലെ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അജീഷ് ദാസാണ്.

ഗാനം പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത് ഡാൽട്ടൺ അരുജാണ് ഓടകുഴൽ വായിച്ചിരുന്നത് നിഹാൽ ആസാദാണ്. അതെ പോലെ സ്റ്റുഡിയോ വർക്ക് അയർ സ്റ്റുഡിയോയാണ്, ഗാനം മിക്സഡ് & മാസ്റ്ററിംഗ്: അർജുൻ ബി നായർ @ അമല മീഡിയ ഹൗസ് കാലിക്കറ്റ്,അവെനിർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.ഗാനത്തിന്റ രചന നിർവഹിച്ചിരിക്കുന്നത് ചേതൻ പി.ജെയാണ്. ശീർഷകവും രൂപകൽപ്പനയും നടത്തിയിരിക്കുന്നത് സുനീർ മുഹമ്മദാണ്