Local News

കാണിക്കയായി ലഭിച്ച 50 കോടിയുടെ നോട്ടുകൾ ഉപയോഗിക്കാനാകില്ല,തിരുപ്പതി ക്ഷേത്രത്തിലാണ് ലഭിച്ചത്

ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി കിട്ടിയ 50 കോടിയിലേറെ രൂപയുടെ മൂല്യം വരുന്ന നോട്ടുകൾ ഉപയോഗിക്കാനാകില്ല .കേന്ദ്രസർക്കാർ 2016 നവംബർ എട്ടിന് നിരോധിച്ച നോട്ടുകളായതുകൊണ്ടാണ്  ഇങ്ങനെ സംഭവിച്ചത് .

സർക്കാർ അസാധുവാക്കിയ 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള 1.8 ലക്ഷം കറൻസി നോട്ടുകളാണ്  തിരുപ്പതി യിൽ   ലഭിച്ചതിന് 31.8 കോടി രൂപ മൂല്യം വരുന്ന 500 രൂപയുടെ 6.34 ലക്ഷം കറൻസി നോട്ടുകളും കാണിക്കയായി ലഭിച്ചു.

thirupathi
thirupathi

1000, 500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയെങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നു. അസാധുവായ നോട്ടുകൾ മാറ്റിനൽകണമെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതർ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കേന്ദ്ര ധനമന്ത്രാലയം തയ്യാറായിട്ടില്ല .

ttd temple
ttd temple

അസാധുവായ നോട്ടുകൾ റിസർവ് ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന് കാട്ടി തിരുപ്പതി ദേവസ്ഥാം ചെയർമാൻ വൈ.വി സുബ്ബയ്യ ധനമന്ത്രി നിർമല സീതാ രാമന് 2017ൽ തന്നെ കത്തയച്ചിരുന്നു. റിസർവ് ബാങ്കിലും ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.എന്നാൽ ധനമന്ത്രാലയവും റിസർവ് ബാങ്കും തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ കത്തിന് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Back to top button