Film News

ലാലേട്ടൻ നായകനായി എത്തുന്ന ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു

അഭിനയ ചക്രവർത്തി സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രംമായ  ആറാട്ടിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ‘ആറാട്ടിന്റെ’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെ യാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Arattu..
Arattu..

ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആറാട്ട്’. ഉദയകൃഷ്ണയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്.’പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആറാട്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദയകൃഷ്ണയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.

Mohanlal_NeyyattinkaraGopanteAaraattu
Mohanlal_NeyyattinkaraGopanteAaraattu

മാടമ്പി’, ‘ഗ്രാന്‍ഡ്മാസ്റ്റര്‍’, ‘മിസ്റ്റര്‍ ഫ്രോഡ്’, ‘വില്ലന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത് . ‘വില്ലന്‍’ ആണ് ബി. ഉണ്ണികൃഷ്ണന്‍ ഒടുവില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.ഗ്രാമീണാന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കും ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിട്ടാവും ചിത്രം സ്‌ക്രീനിലെത്തുക. 30 കോടി എന്ന ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

Mohanlal...
Mohanlal…

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സിദ്ധിഖ്, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ആറാട്ടിലെ മറ്റ് അഭിനേതാക്കള്‍.കൊവിഡ് കാലത്ത് ‘ദൃശ്യം രണ്ടി’ന് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ സിനിമയാണ് ‘ആറാട്ട്’.

Back to top button