Celebraties

വയര്‍ കുറച്ചില്ല,ആ കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തി പേളി

ആരാധകരുടെ  പ്രിയപ്പെട്ട  താരമാണ് പേളി മാണി. താരത്തിന്റെ ജീവിതത്തിലേക്ക് മകള്‍ നില എത്തിയതോടെ  വളരെ സന്തോഷത്തിലാണ് പേളി. മകളുടെ ചെറിയ  വിശേഷങ്ങള്‍ പോലും പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതെ പോലെ നിലയുടെ ചിത്രങ്ങളും പേളി ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ മറക്കാറില്ല. ചില സമയങ്ങളിൽ വളരെ  മനോഹരമായ കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം എഴുതാറുണ്ട്.അതെ പോലെ പേളിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നത്. പ്രസവശേഷമുളള തന്റെ വയറിനെക്കുറിച്ചാണ് പേളി ഇപ്പോൾ പോസ്റ്റിലൂടെ  പറഞ്ഞിരിക്കുന്നത്.  തനിക്കിപ്പോള്‍ ഈ വയര്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പേളി പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വയറിന്റെ വീഡിയോയും പേളി പങ്കുവച്ചു.

perle manny
perle manny

“പ്രസവം കഴിഞ്ഞിട്ട് ഇപ്പോള്‍ 48 ദിവസമായി. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയര്‍ കുറച്ച്‌ പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചു. ഞാന്‍ വയര്‍ ബാന്‍ഡ് ധരിച്ചതാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ വയര്‍. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്ബോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍ ഇപ്പോള്‍.ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം.

ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക. നിങ്ങള്‍ക്കാവശ്യമുളള സമയമെടുക്കുക. നിങ്ങള്‍ ഒരു ഓട്ടത്തിലല്ല. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. ഓരോ ശരീരവും വ്യത്യസ്തവും ശരീരവും മനോഹരവുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.”

twitter retweets kopen

Back to top button