ഞാൻ എന്റെ ആഗ്രഹത്തിലും ,ലക്ഷ്യത്തിലും എത്തിച്ചേർന്നു സന്തോഷ വാർത്തയുമായി നടൻ സജിൻ!!

മലയാളി കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് സജിൻ. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ‘സ്വാന്തനം ‘ത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് താരം അഭിനയിക്കുന്നത്. കൂടാതെ സിനിമ സീരിയൽ രംഗത്തു സജീവമായ താരം ഷഫ്നയുടെ ഭർത്താവും കൂടിയാണ് സജിൻ. ശിവൻ എന്ന കഥാപത്രത്തെ തന്റെ ജീവിതത്തിൽ വളരെ പ്രാധന്യം നേടിയ ഒരു കഥാപാത്രം കൂടിയായിരുന്നു. താൻ പതിനൊന്നു വര്ഷമായി അഭിനയ മോഹവുമായി അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു.എന്നാൽ സ്വാന്തനം എന്ന പരമ്പരയിൽ എത്തി ശിവൻ എന്ന കഥാപത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തോടു കൂടിയാണ് താൻ ഇത്രയും പ്രേക്ഷക സുപരിചിതനായത് സജിൻ പറയുന്നു.
ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും അഭിനയ രംഗത്ത് എത്തണം എന്നതായിരുന്നു. സ്വാന്തനത്തിന്റെ ജനപ്രീതി എന്നെ ഞെട്ടിച്ചുകളഞ്ഞു. ശിവനെ ഇത്രയും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന ഒരിക്കലും കരുതിയിരുന്നില്ല. 11 വർഷത്തെ കാത്തിരിപ്പിന് ഫലം കിട്ടിയിരിക്കുകയാണ്. എല്ലാത്തിനും അതിൻറെതായ സമയം ഉണ്ടന്നാണ് സജിൻ പറയുന്നത്. ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും അഭിനയ രംഗത്ത് എത്തണം എന്നതായിരുന്നു. സ്വാന്തനത്തിന്റെ ജനപ്രീതി എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. നടി ഷഫ്നയുമായി പ്രണയത്തിലാകുന്നതും, വിവാഹബന്ധത്തിൽ ആകുന്നതും പിന്നീട് പ്രാരബ്ധങ്ങൾ കൂടുകയും ചെയ്യ്തു. പിന്നീട് അഭിനയ മോഹം വിട്ടു പല ജോലിക്കും നിന്ന്.
പതിനൊന്നു വര്ഷം കൊണ്ട് അഭിനയ മോഹ൦ കൊണ്ട് നടന്ന എനിക്ക് നല്ലൊരു പ്രചോദനം നൽകിയത് ഷഫ്ന ആയിരുന്നു. 24 വയസ്സിൽ ആയിരുന്നു വിവാഹം ജാതിയും മതവും എല്ലാം പ്രശ്നം ആയിരുന്നു. എന്റെ വീട്ടിൽ കുഴപ്പം ഇല്ലായിരുന്നു എന്നാൽ ഷഫ്നയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. കുട്ടികൾ ഞങ്ങൾക്ക് ഇതുവരെയും ആയിട്ടില്ല, ദൈവം എനിക്കു തന്ന ഗിഫ്റ്റാണ് ഷഫ്‌ന സജിൻ പറയുന്നു.