Local News

അൺലോക്ക് പ്രക്രിയ, രാജ്യത്തെ തിയേറ്ററുകൾ ഈ മാസം 15 മുതല്‍ തുറക്കും

രാജ്യത്തെ അൺലോക്ക് പ്രക്രിയയുടെ ഭാഗമായി തീയേറ്ററുകൾ തുറക്കാൻ ഉത്തരവിട്ടു, ഈ മാസം  പതിനഞ്ച് മുതൽ അടച്ച തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.  തീയേറ്ററുകളില്‍ അമ്ബത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുള്ളു എന്ന് മാര്‍ഗരേഖയി വ്യക്തമാക്കുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 24 നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാര്‍ഗരേഖ അനുസരിച്ച്‌ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും ഈ മാസം 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം.

ഒരു ഷോയില്‍ പരമാവധി 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കുക, മാസ്‌കുകള്‍ ധരിക്കുക , തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാക്കുക , രേഖലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രം തീയേറ്ററിനകതെക്ക് പ്രവേശിപ്പിക്കുക കൂടാതെ രണ്ടു സിനിമ പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം , കൂടാതെ സിനിമകളുടെ ഇടക്കുള്ള ഇടവേളകളില്‍ ആളുകളെ പുറത്തുവിടാതിരിക്കുക, ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗണ്‍സ്‌മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളില്‍ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ എന്നിങ്ങനെ നീളുന്നു മാര്‍ഗനിര്‍ദേശങ്ങള്‍

Back to top button