Film News

നടി സോനം കപൂറിന്റെ വീട്ടിൽ വൻ മോഷണം നഷ്ടപെട്ട കണക്കുകൾ!!

ബോളിവുഡ് താരം സോനം കപൂറിന്റെ വീട്ടിൽ വലിയ മോഷണ൦. 1.41 കോടി രൂപയുടെ പണവും ആഭരണങ്ങളുമാണ് മോഷ്ടാവ് കവര്‍ന്നത്. ഫെബ്രുവരി 11 നായിരുന്നു മോഷണം.രണ്ടാഴ്ച്ചകൾക്കു ശേഷമാണ് താരവും ഭർത്താവും പോലീസിൽ പരാതി നൽകിയത്. എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത് പോലീസ് കേസ് അന്വേഷണം നടത്തുകയാണ്. നടിയുടെ വീട്ടിൽ വെച്ച് നടന്ന കവർച്ചയെ കുറിച്ച്  തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കിയത് സോനം കപൂറിന്റെ അമ്മായിയമ്മയാണ്.


ഇപ്പോള് സോനം കപൂറിന്റെയും, ഭർത്താവിന്റെയും ജോലിക്കാരെ ചോദ്യം ചെയ്യ്തു വരുകയാണ് 9 കെയര്‍ടേക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, തോട്ടക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെ കൂടാതെ 25 ജീവനക്കാരെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്തുവരികയാണ്.സോനത്തിന്റെ ഭർതൃ മാതാവ പ്രിയ അഹൂജയു൦ ,പിതാവ് ഹരീഷ് അഹൂജയും ആനന്ദിന്റെ മുത്തശ്ശി സരള അഹൂജക്കൊപ്പം ആണ് ഇപ്പോൾ താമസിക്കുന്നത്.


തനറെ വീട്ടിൽ ഫെബ്രുവരി പതിനൊന്നിന് അലമാരയില്‍ ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് സരള അഹൂജ പരാതിയില്‍ പറയുന്നു. ഇതിൽ ഒരു കോടി നാല്പത്തി ഒന്ന് ലക്ഷം രൂപ യുടെ സ്വര്ണ്ണവും പണവും നഷ്ടപ്പെട്ടതായി ആണ് കണക്ക്. രണ്ടു വര്ഷത്തിനു ശേഷമാണ് ഈ ബാഗ് ഇവർ തുറന്നതു എന്ന് പറയുന്നു.

Back to top button