National News

അവസാനം പവനായി ശവമായി

അവസാനം പവനായി ശവമായി. അങനെ പ്രദ്ധീക്ഷിച്ചപോലെ നല്ല വെടിക്കെട്ട് രൂപത്തിലുള്ള ഒരു മാപ്പ് എത്തിയിട്ടുണ്ട്. വേറെ ആരുമല്ല ഇന്നലെത്തെ നമ്മുടെ സൂപ്പർ ഹീറോ തേജ്വസി സൂര്യ .. കോവിഡ് ആശുപത്രികളില്‍ സേവനത്തിനെത്തിയ മുസ്ലീം യുവാക്കള്‍ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ഷത്തില്‍ പ്രതിഷേധം ശക്തമായതോടെ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും യുവമോര്‍ച്ചാ നേതാവുമായി തേജസ്വ സൂര്യ.
ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം അറിയാന്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കൊവിഡ് വാര്‍ റൂം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് തേജസ്വി കഴിഞ്ഞ ദിവസം ആരോപിച്ചത്.

മുസ്ലിം ജീവനക്കാരാണ് അഴിമതിക്ക് കാരണമെന്നും ഇയാള്‍ ആരോപിക്കുന്ന ദൃശ്യങ്ങൾ സാംഹൂമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ , പുള്ളിൽകിത് നല്ല ഒരു മുട്ടൻ പണിയാണ് കിട്ടിയത് . വാളെടുത്തവൻ വാളാൽ എന്ന ചൊല്ലൊന്നും വെറുതെയല്ല തേജസ്വി സൂര്യ . പറഞ്ഞത് എന്തായാലുംഅബദ്ധം അയിന്ന് ബോധ്യം ആയതോടെ കളം മാറ്റി ചൈട്ടിയിരിക്കുകയാണ് പുള്ളി ഇപ്പോ . ഇതിന് പിന്നാലെ വീണ്ടും കൊവിഡ് വാര്‍ റൂമിലെത്തിയ തേജസ്വി സൂര്യ മാപ്പ് പറഞ്ഞുവെന്നാണ് വാര്‍ റൂം അധികൃതര്‍ അറിയിക്കുന്നത്.

കൊവിഡ് വാര്‍ റൂമിലെത്തിയ തേജസ്വി സൂര്യ ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും നേരത്തെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും പറഞ്ഞുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കിടക്കകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്ന അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും തേജസ്വി പറഞ്ഞതായി ഇവര്‍ അറിയിച്ചു.

ഇത് തന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്. തനിക്ക് കിട്ടിയ ലിസ്റ്റില്‍ നിന്നും പേരുകള്‍ വായിക്കുകയായിരുന്നു. ഇത് മൂലം വാര്‍ റൂമില്‍ പ്രശ്നങ്ങളുണ്ടായെന്ന് മനസ്സിലാക്കുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കോവിദഃ വ്യാപനം കൂടിനിൽക്കുമ്പോഴും , ജീവന് വേണ്ടി ആളുകൾ പരക്കം പായുമ്പോഴും, ഈ ചങ്ങാതിക പ്രെശ്നം ചികിൽസിക്കാൻ നിൽക്കുന്നവരുടെ ജാതിയോ മതവും ഒകെ ആണ് . അല്ല ചങ്ങായി ഒരു കാര്യം അങ്ങൊട് ചോദിക്കട്ടെ , നിങ്ങൾക് ഇത് തന്നെ ആണോ പണി .? എവിടേലും ഒകെ ചെന്ന് എന്ധെങ്കിലും ഒകെ വർഗ്ഗിയത പറയുക, എന്നിട് ജനങ്ങൾ ഇളകുമ്പോ മാപ്പ് പറയുക. എന്ന പിന്നെ ഇതിനൊന്നും പോവാതിരുന്നുകൂടെ ? പല വർഗ്ഗിയ പരാമർശങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും മാപ്പുപറയാതെ തേജസ്വി സൂര്യ തങ്ങൾ ഇന്ന് മാപ്പു പറയാൻ മുന്നിട് വന്നിട്ടുങ്കിൽ , താങ്കൾക് മനസിലായിക്കണക്കുമെന്ന് കരുതുന്നു ജങ്ങൾക് തങ്ങളോടുള്ള മാനസികാവസ്ഥ . എന്തായാലും അടികിട്ടുമെന്നുള്ള പേടി നല്ലതാണു. ഇനിയും വർഗ്ഗിയ വിഷം ചീറ്റുന്ന ഇതുപോലെയുള്ള മതഭ്രാന്തന്മാർ ഇന്ത്യയിൽ ഉണ്ടാകാതിരിക്കട്ടെ .

twitter volgers kopen

Back to top button