ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഗണിക്കാതെ സർക്കാർ .

തിരുവനന്തപുരം: സംസ്ഥാനത്തെ കായികമേഖലക്ക് രാജ്യാന്തരമായി ശ്രദ്ധ നേടിത്തന്ന സ്റ്റേഡിയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (സ്പോര്‍ട്സ് ഹബ്ബ്). സ്റ്റേഡിയത്തിന്റെ ഇപ്പോളത്തെ ശോചനീയാവസ്ഥയിൽ മുഖംതിരിച്ച് സര്‍ക്കാര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള സ്റ്റേഡിയം കൂടിയാണിത് . കാടുകയറി നശിക്കുന്നതിന് പുറമെ സ്റ്റേഡിയത്തിെന്റ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളും നശിക്കുകയാണ്. നടത്തിപ്പുകാരായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് വന്‍കടക്കെണിയിലായതാണ് സ്റ്റേഡിയത്തിെന്റ നാശത്തിന് കാരണം. ഇനിയും സർക്കാർ മുഖം തിരിച്ചു നിന്നാൽ കേരളാ കായികമേഖലയ്ക്ക് ഇതൊരു തിരിച്ചടിയാകും .
ക്ലബും ഹോട്ടലും കണ്വെന്ഷന് സെന്ററുമെല്ലാം നടത്തി 12 വര്‍ഷത്തിനുള്ളില്‍ കമ്ബനി മുടക്കുമുതലും ലാഭവുമെടുക്കണമെന്നായിരുന്നു സര്‍ക്കാറുമായുള്ള ധാരണപത്രം. അങ്ങനെ കമ്ബനി ട്രിവാന്‍ഡ്രം ജിംഖാന എന്ന ക്ലബുണ്ടാക്കി. 50,000 മുതല്‍ മൂന്നു ലക്ഷംവരെ അംഗത്വഫീസ് പിരിച്ച് 500 പേരെ ചേര്‍ത്തു. കോവിഡായതോടെ സ്ഥാപനം അടച്ചു. ഇപ്പോള്‍ അടച്ച പണവും തിരികെ കിട്ടുന്നുമില്ല.ക്ലബ് ഉപയോഗിക്കാന്‍ അംഗങ്ങള്‍ക്ക് പറ്റുന്നുമില്ല. സ്ഥാപനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിരവധി പ്രാവശ്യം ക്ലബ് അംഗങ്ങള്‍ കത്തയച്ചു. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ലെന്ന് മാത്രം.
ഇവിടെയുണ്ടായിരുന്ന പ്രധാന സ്വിമ്മിങ് പൂളിന് പുറമെ കുട്ടികള്‍ക്കുള്ള മറ്റൊരു സ്വിമ്മിങ് പൂള്, ജിം, സ്ക്വാഷ് ക്വാര്‍ട്ട്, ബില്യാര്‍ഡ്സ്, ക്രിക്കറ്റ് പരിശീലന കേന്ദ്രം, ശുചിമുറികള്‍ എന്നിവയെല്ലാം അന്താരാഷ്ട്രനിലവാരത്തിലുള്ള സംവിധാനങ്ങളാണ്. കുംബ്ലെ അക്കാദമി അടക്കം നിരവധി പരിശീലന സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മിച്ച ഐ.എല്‍ ആന്‍ഡ് എഫ്.എസ് എന്ന കമ്ബനിയാണ് സ്പോര്‍ട്സ് ക്ലബും നടത്തിയിരുന്നത്. 350 കോടി ചെലവാക്കിയാണ് കമ്ബനി സ്റ്റേഡിയവും അനുബന്ധ നിര്‍മാണവും നടത്തിയത്.
ക്ലബ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കരാര്‍ കമ്ബനിക്കാണെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം കമ്ബനി പ്രതിനിധികളോ ജീവനക്കാരോ ഇപ്പോള്‍ കേരളത്തിലില്ലെന്നാണ് വിവരം. ഇങ്ങനെ തുടർന്നാൽ കോടികൾ ചെലവഴിച്ചു നിർമ്മിച്ച സ്റ്റേഡിയം തന്നെ നശിച്ചുപോകുകയേയുള്ളൂവെന്ന് കായികപ്രേമികള്‍ അഭിപ്രായപ്പെടുന്നു .