ശുഭയാത്ര എന്ന സിനിമയോട് എനിക്കും അശ്വതിക്കുമുള്ള ആ ബന്ധമിതാണ്, മനസ്സ് തുറന്ന് ജയറാം

മലയാളീ സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും ഈ താരകുടുംബത്തോടെ പ്രേക്ഷകർക്ക് എന്നെന്നും സ്‌നേഹമാണുള്ളത്. ഇരുവരുടെയും മകന്‍ കാളിദാസിനെയും മലയാളികള്‍ പൂർണമനസ്സോടെയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് പ്രവേശിച്ചത്തിന്റെ ചിത്രങ്ങള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു താരദമ്പതികള്‍ക്കും അവകാശപ്പെടാനില്ലാത്ത ലഭിച്ചിട്ടില്ലാത്ത് ആ അപൂര്‍വ്വ സൗഭാഗ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജനപ്രിയ നായകന്‍ ജയറാം.

എനിക്കും അതെ പോലെ തന്നെ അശ്വതിക്കും കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമയുമായി ഒരുപാട് ഹൃദയബന്ധമുണ്ട്. ആ സിനിമയില്‍ ഒരു സീനുണ്ട്. മുംബൈയിലെ ജുഹു ബീച്ചില്‍ ഞങ്ങള്‍ മണലു കൊണ്ട് കളിവീടുണ്ടാക്കി ജീവിതത്തിന്റെ സ്വപ്നങ്ങള്‍ പ്ലാന്‍ ചെയ്യുന്ന സീന്‍. ആ സീന്‍ ഞങ്ങള്‍ അഭിനയിക്കുമ്പോൾ കമല്‍ പറഞ്ഞത് നിങ്ങളുടെ മനസ്സില്‍ വരുന്നത് എന്താണോ അത് പറയാനാണ്.

കമല്‍ പറഞ്ഞ പോലെ തന്നെയാണ് ആ സീന്‍ അഭിനയിച്ചതും. ഞങ്ങള്‍ യഥാർത്ഥ ജീവിതത്തിൽ എന്തൊക്കെയാണോ പ്ലാന്‍ ചെയ്തിരുന്നത് അതൊക്കെ തന്നെയാണ് സിനിമയിലെ ഡയലോഗായി പറഞ്ഞത്. ഞങ്ങളുടെ പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് അങ്ങനെ ഒരു സിനിമ വന്നത്. അതുകൊണ്ടുതന്നെ സിനിമ തന്നെ ജീവിതമാക്കി മാറ്റുകയായിരുന്നു ശുഭയാത്രയിലൂടെ. അങ്ങനെയൊരു ഭാഗ്യം മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. അതിലെ കഥാപാത്രങ്ങളാകാന്‍ എനിക്കും അശ്വതിക്കും പ്രത്യേകിച്ച് ഒരു റിഹേഴ്‌സലിന്റെ ആവശ്യമില്ലായിരുന്നു. അത്ര നല്ലൊരു സിനിമയായിരുന്നു അത്. ഞങ്ങള്‍ ചെയ്ത ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്.