ഈ ഒരു സ്വഭാവമാണ് ഐശ്വര്യ റായ് യിൽ എനിക്ക് ഇഷ്ടമല്ലാത്തത് ; ശ്വേതാ ബച്ചൻ പറയുന്നു!
ഐശ്വര്യയുടെ പോരായ്മകൾ വെട്ടിത്തുറന്നു പറഞ്ഞുകൊണ്ട് ശ്വേതാ ബച്ചൻ

ലോകസുന്ദരിയാണ് ഐശ്വര്യ റായി ബച്ചൻ… ലോകസുന്ദരിയായ ഐശ്വര്യ റായി നല്ലൊരു നടി എന്നതിലുപരി പെര്‍ഫെക്‌ട് ഭാര്യയും മരുമകളും മികച്ച അമ്മയാണെന്നും ഒക്കെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും അമ്മായിയമ്മ ജയബച്ചനുമടക്കം കുടുംബാംഗങ്ങള്‍ ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും വലിയ വാര്‍ത്ത പ്രധാന്യം നേടിയിട്ടുള്ളവയാണ്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും തന്റെ മകളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾ കഴിഞ്ഞിട്ട് മാത്രമേ ഐശ്വര്യ മറ്റ് കാര്യങ്ങൾക്ക് പ്രാധാന്യം നൽകുകയുള്ളൂ… ഇടക്കൊക്കെ ചില ഗോസിപ്പുകളിൽ താരം വീണെങ്കിലും അതൊന്നും വകവെക്കാതെ മുന്നോട്ട് പോകുന്ന ആളുകൂടിയാണ് ഐശ്വര്യ….
ഐശ്വര്യയും അഭിഷേകും പ്രണയിച്ച് വിവാഹംകഴിച്ചത്. ഇപ്പോഴും അവർ തമ്മിൽ ആ പ്രണയം നിറഞ്ഞുനിൽക്കുന്നു… ഇവരുടെ മകൾ ആരാധ്യ ആരാധകർക്ക് വളരെ പ്രിയങ്കരിയാണ്… തന്റെ ലോകം ഇപ്പോൾ മകൾ ആണെന്ന് ഐശ്വയ പലപ്പോഴും പറഞ്ഞിട്ടുണ്ട്… ഒരു ‘അമ്മ എന്ന നിലയിൽ ഐശ്വര്യയ്ക്ക് 100 മാർക്കാണ് താൻ നൽകുന്നത് യെന്നു അഭിഷേകും പറഞ്ഞിട്ടുണ്ട്…
എല്ലാം മികച്ചതാണെങ്കിലും ചില പോരായ്മകള്‍ ഐശ്വര്യയ്ക്കുമുണ്ട് യെന്ന് തുറന്ന് പറയുകയാണ് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്‍. ഐശ്വര്യ റായിയുമായി ഏറ്റവും അടുത്ത സാഹോദര്യബന്ധമുള്ള ആളാണ് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്‍. നാത്തൂന്റെ കഴിവുകളെ കുറിച്ച് പലപ്പോഴും വാചാലയായിട്ടുള്ള ശ്വേത ഐശ്വര്യ റായിയില്‍ ഇഷ്ടപ്പെടാത്ത ചിലതുണ്ടെന്ന് കൂടി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാത്തൂനെ കുറിച്ചും സഹോദരനെ കുറിച്ചും ശ്വേത ബച്ചന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.
നടനും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത. ഐശ്വര്യ റായിയില്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആയിരുന്നു അഭിമുഖത്തിനിടെ വന്ന ഒരു ചോദ്യം. സ്വന്തം ആയി രൂപപ്പെട്ട് വന്ന നടിയാണ്, ശക്തയായ സ്ത്രീയാണ്, അതിശയകരമായ അമ്മയാണ് തുടങ്ങി ഒരുപാട് നല്ല ഗുണങ്ങള്‍ താരപുത്രി പറയുന്നു.
ഐശ്വര്യ റായി തിരിച്ച് വിളിക്കുകയോ മെസേജിന് മറുപടി നല്‍കുകയോ ചെയ്യാത്തതാണ് തനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യമെന്നാണ് ശ്വേത പറയുന്നത്. ഇതേ ചോദ്യം അഭിഷേകിനെ കുറിച്ചും ചോദിച്ചിരുന്നു. കുടുംബത്തോടുള്ള ഭക്തിയാണ് സഹോദരനില്‍ കാണുന്ന ഏറ്റവും മികച്ച കാര്യം. വെറുമൊരു മകനായി മാത്രമല്ല, നല്ലൊരു ഭര്‍ത്താവ് കൂടിയാണ് അഭിഷേക് ബച്ചന്‍. തനിക്കെല്ലാം അറിയാമെന്ന് വിചാരിക്കുന്നതാണ് സഹോദരിനില്‍ നിന്നും വെറുക്കുന്ന കാര്യമെന്നും ശ്വേത വ്യക്തമാക്കി.