കേന്ദ്രമന്ത്രിക്കെതിരെ തൃണമൂൽ ആക്രമണം .

ബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിനുനേരെ തൃണമൂല്‍ ആക്രമണം. കൊല്ലപെട്ട ബിജെപി പ്രവർത്തരുടെ വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് .
കേന്ദ്രമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സംഘർഷബാധിത പ്രദേശങ്ങൾ സന്ദര്ശിക്കുവാൻ സൈന്യത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം . പെട്ടന്ന് തന്നെ പ്രദേശവാസികൾ ആയിട്ടുള്ള ആളുകൾ അക്രമാസക്തരാവുകയായിരുന്നു .. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ ആണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട് . പക്ഷെ തൃണമൂൽ പ്രവർത്തകർ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു അടയാളനങ്ങളും ഉണ്ടായിരുന്നില്ല . മമത ബാനർജി തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ഷെഹ്സാൻ നിരവധി ബിജെപി പ്രവർത്തകരാണ് ദിനംപ്രതി കൊല്ലപെട്ടകൊണ്ടിരിക്കുന്നത് . അങനെ ഒരു സാഹചര്യത്തി ആണ് ബംഗാളിലെ ബിജെപി പ്രവർത്തകരുടെ പ്രേശ്നങ്ങൾ പഠിക്കാൻ മുരളീധരനും സംഘവും എത്തുന്നത് .
മിഡ്‌നാപൂരില്‍ എത്തിയ മുരളീധരന്റെ വാഹനത്തെ ഒരു സംഘം ആളുകൾ തടയുകയായിരുന്നു. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. വാഹനത്തിന്റെ ചില്ല് വടികൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ വടികളും കല്ലുകളുമായി മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞുവരുന്നതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണാം.
കേന്ദ്ര ആഭ്യന്ദ്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നാലംഗ സംഗം ഇപ്പോൾ ബെഗാളിൽ ഉണ്ട്. അവിടുത്തെ സ്ഥിതിഗതികളെ കുറിച്ച പഠിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോട് നൽകും. അതിനു ശേഷം ബംഗാളിലെ സ്ഥിതി രൂക്ഷമെങ്കിൽ ക്രമസമാധാനം വീണ്ടെടുക്കാൻ കൂടുതൽ സേനയെ വിന്യസിക്കാൻ ചർച്ച ചെയ്യും .
തൃണമൂൽ പ്രവർത്തകർ ആണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ അവകാശവാദം , പൂർണ്ണമായും തള്ളിയിരിക്കുകയാണ് മമത ബാനർജി. ഇത് ബിജെപി തന്നെ മനഃപൂർവ്വം കെട്ടിച്ചമക്കുന്ന പ്രശ്ങ്ങൾ ആണ്. അവർ പല ലക്ഷ്യത്തോടെയും ചെയ്യുന്ന പ്രശ്ങ്ങൾ ആണെന്നാണ് മമത പറയുന്നത് .. എന്തായാലും പര്യാടനം അവസാനിപ്പിച്ച വി മുരളീധരൻ തിരികെ പോകണ്ട അവസ്ഥയായിരുന്നു ഇന്നലെ ബംഗാളിൽ ഉണ്ടായത്