Technology News

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക്‌ടോക്കിനും വിചാറ്റിനും നിരോധനം

ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും ചൈനയില്‍ നിന്നുള്ള ഭീഷണിയില്‍ നിന്നും മോചനത്തിനുമാണ് ഈ നടപടിയെന്നാണ് യുഎസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ്.അമേരിക്ക ചൈനയുടെ ജനപ്രിയ ആപ്പായ ടിക്‌ടോകിനും വിചാറ്റിനും നിരോധനം.

trump
trump

 

ഇതോടുകൂടെ ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയാവുമെന്നാണ് അറിവ്. ഞായറാഴ്ചമുതല്‍ പ്ലേ സ്റ്റോറിന്‍ നിന്നും ഇവ രണ്ടും നീക്കം ചെയ്യും. വിചാറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ടിക്‌ടോകിന് നോട്ടീസ് അയച്ചുകഴിഞ്ഞു എന്ന് യുഎസ് വാണിജ്യവകുപ്പ് പ്രസ്താവന പുറത്തിറക്കി.

എന്നാല്‍ ഈ ആപ്പുകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നാണ് യുഎസ് കണ്ടെത്തിയത്. എന്നാല്‍ വേണ്ടത്ര സുരക്ഷ ക്രമീകരിച്ചാല്‍ ആപ്പ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പരിഗണനയുണ്ടാവുമെന്നാണ് അറിവ്.

Trump
Trump

ഇതോടുകൂടി വിചാറ്റ് അപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റ രീതി നിര്‍ത്തലാവും. ഏതാണ്ട് രണ്ട് ആപ്പുകള്‍ക്കും കൂടെ അമേരിക്കയില്‍ പത്തുകോടിയിലധികം ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.

ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും ചൈനയില്‍ നിന്നുള്ള ഭീഷണിയില്‍ നിന്നും മോചനത്തിനുമാണ് ഈ നടപടിയെന്നാണ് യുഎസ് അധികൃതര്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ ടിക്‌ടോക്കിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഒറാക്കിള്‍ ശ്രമം നടത്തുന്നുണ്ട്‌.

Back to top button