Health

ദാമ്ബത്യത്തില്‍ ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ

സ്നേഹലാളനകള്‍ കൊണ്ട് നമ്മള്‍ കെട്ടിപ്പൊക്കുന്ന നല്ലൊരു ദാമ്ബത്യബന്ധം തകരാന്‍ ചില ചോദ്യങ്ങള്‍ തന്നെ മതി. കളിയായി കരുതുന്ന അത്തരം ചോദ്യങ്ങള്‍ക്ക് ബന്ധങ്ങളെ തകര്‍ക്കാനും മനസ്സിനെ മുറിവേല്‍പ്പിക്കാനും കരുത്തുണ്ട്.

അത്തരം ചോദ്യങ്ങളില്‍ ഒന്നാണ് ‘നീ പറയുന്നത് സത്യം തന്നെയാണോ’ എന്നുള്ളത്. ഈ ചോദ്യം കേള്‍ക്കുമ്ബോള്‍, തന്നെ വിശ്വാസമില്ലെന്നും തന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നതായും പങ്കാളിയ്ക്ക് തോന്നിയേക്കാം. ഇതു പതിയെ ബന്ധം തകരാന്‍ കാരണമാവുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ഇരുവരും തുറന്നു സംസാരിക്കാന്‍ ശ്രദ്ധിക്കുക.

മറ്റൊന്ന് ‘എന്നോടുള്ള സ്നേഹം സത്യമാണോ’ എന്നുള്ളതാണ്. തന്നോടുള്ള സ്നേഹം അറിയാനുള്ള ഒരു ശ്രമം എന്ന നിലയിലാകും പങ്കാളി ഇത് പലപ്പോഴും ഉപയോഗിക്കുക. പക്ഷേ തന്റെ സ്നേഹം വിശ്വാസിക്കാത്ത ഒരാളാണ് പങ്കാളി എന്നു തോന്നലുണ്ടാകാനേ ഇതു സഹായിക്കൂ.

‘എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നത്’ എന്ന ചോദ്യവും പങ്കാളിയുടെ മനസ്സിനെ മുറിപ്പെടുത്താം. കാരണം ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങളുണ്ടാകും. നിങ്ങള്‍ക്ക് അക്കാര്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പറഞ്ഞു മനസ്സിലാക്കുക.

ഇവയെക്കാള്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ‘മുന്‍പങ്കാളി എന്നെക്കാള്‍ മികച്ചതായിരുന്നോ’ എന്ന ചോദ്യം. മുന്‍ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. മാനസികമായി പങ്കാളിയെ അസ്വസ്ഥമാക്കാനേ ഈ ചോദ്യം സഹായിക്കൂ. ചിലപ്പോള്‍ കിട്ടുന്ന മറുപടി ചോദിച്ചയാളുടെ സ്വസ്ഥതയും ഇല്ലാതാക്കിയെന്നും വരാം.

Back to top button