Health

മികച്ച രീതിയിൽ ഉറക്കം ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഒരു വ്യക്തിക്ക് വേണ്ട അത്യാവശ്യ ഘടകങ്ങളിൽ ഒന്നാണ് ഉറക്കം, നന്നായി  ഉറങ്ങിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കും. നല്ല രീതിയിൽ ഉറക്കം ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

നല്ല ഉറക്കം ലഭിക്കാനായി ചെയ്യേണ്ടുന്ന വളരെ ചെറിയ കാര്യങ്ങള്‍ ഇവയൊക്കെയാണ് അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ചില വ്യക്തികളുടെ ശീലമാണ് . എന്നാല്‍ അത് ദോഷഫലമാണ് ഉണ്ടാക്കുക . കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഉറക്കം വരുന്നത് തടയും എന്നുള്ളതാണ് വസ്തുത . അതിനാല്‍ രാത്രിയില്‍ സുഖ നിദ്ര ലഭിക്കുന്നതിനായി കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക .

Peaceful Woman Asleep In Bed As Day Break Through Curtains

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അത് ഉറക്കകുറവിന് കാരണമാകുന്നു . അതിനാല്‍ തന്നെ മഗ്നീഷ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ അതായത് പഴം , ഇലക്കറികള്‍ എന്നിവ അത്താഴത്തില്‍ ഉള്‍പെടുത്തുക .

ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്ബെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുകയും മാറ്റി വെക്കാന്‍ ശീലിക്കുകയും ചെയ്യുക . കാരണം ജോലിഭാരങ്ങള്‍ എല്ലാം മാറ്റി വെച്ച്‌ മനസ്സ് ശാന്തമാക്കേണ്ട സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ മാനസികമായി ധാരാളം ചിന്തകള്‍ ഉടലെടുക്കാന്‍ സാധ്യത ഉണ്ടാവുകയും മനസ്സിന് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും . അതിനാല്‍ തന്നെ ഇത് ഉറക്കത്തെ ബാധിക്കും .ആദ്യമൊക്കെ മൊബൈല്‍ ഫോണ്‍ മാറ്റി വെക്കുക എന്നത് ബുദ്ധിമുട്ട് തോന്നിപ്പിക്കുമെങ്കിലും ഇതൊരു ശീലമാക്കിയാല്‍ ഉറക്കത്തെ ബാധിക്കാതിരിക്കാന്‍ സഹായിക്കും .

ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫേസ്ബുക്കും വട്സാപ്പും ഒക്കെ നോക്കുന്നതിന് പകരം ശാന്തമായ സംഗീതം ആസ്വദിക്കുകയാണെങ്കില്‍ നല്ല ഉറക്കം ലഭിക്കും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് . അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപെട്ട ഗാനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കേള്‍ക്കുകയാണെങ്കില്‍ മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും .

കിടക്കുന്ന സ്ഥലം വൃത്തിയാക്കി വെക്കുവാന്‍ ശ്രദ്ധിക്കുക . വൃത്തിയുള്ള കിടക്കയും , കിടക്കവിരിയും , തലയിണകളും നല്ല ഉറക്കം ലഭിക്കാന്‍ അനിവാര്യമായ കാര്യമാണ് . വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന കിടക്ക കാണുമ്ബോള്‍ തന്നെ മനസ്സിന് സന്തോഷവും സ്വസ്ഥമായി കിടക്കാനുള്ള പ്രേരണയും നല്‍കും . ഇതുമൂലം നല്ല ഉറക്കം ലഭിക്കുകയും ചെയ്യും .

Back to top button