ആർത്തവം കൃത്യസമയത്ത് നടക്കാറില്ലേ ? ഇനി വിഷമിക്കണ്ട അതിനുള്ള ചില പൊടികൈകൾ ഇതാ

കൃത്യമായ ആര്‍ത്തവം ഉണ്ടാകാത്തത് സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ ആരോഗ്യ പ്രശ്നം തന്നെയാണ്. അതിന് കാരണങ്ങള്‍ പലതാണ്. ക്രമമല്ലാത്ത ആര്‍ത്തവം ശാരീരികവും മാനസികവുമായ ആരോഗ്യ അവസ്ഥകളെ ദോഷകരമായി ബാധിക്കും. പലപ്പോഴും കൃത്യമായി ആര്‍ത്തവം സംഭവിക്കാത്തതിന് കാരണങ്ങള്‍ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണ്. ആര്‍ത്തവം ക്യത്യമാക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെകള്‍ നോക്കാം.
ഭക്ഷണത്തിന് രുചി നല്‍കുന്നതോടൊപ്പം ആര്‍ത്തവചക്രത്തെ നിയന്ത്രിക്കാനും ‘കറുവപ്പട്ട’ യ്ക്ക് സാധിക്കും. രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് ആര്‍ത്തവ വേദനയും മലബന്ധവും ഒഴിവാക്കാന്‍ കൂടുതല്‍ ഗുണം ചെയ്യും. പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവം ക്യത്യമാക്കാന്‍ സഹായിക്കും.
ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ പതിവായി ‘വ്യായാമം’ ചെയ്യുന്നത് സഹായിക്കും. സ്ത്രീകള്‍ക്ക് യോഗ അല്ലെങ്കില്‍ നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇത് ആര്‍ത്തവചക്രത്തെ ക്രമപ്പെടുത്തും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍’ കുടിക്കുന്നത് ആര്‍ത്തവത്തെ നിയന്ത്രിക്കുകയും പിസിഒഎസിനെ ചെറുക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.