വേനൽ കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സൂര്യന്റെ ചൂട് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് പതിന്‍ മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ചര്‍മ്മം ചുവന്ന നിറത്തിലാകുക, ചര്‍മ്മം ചുവന്നു തടിക്കുക, ചുവന്നു പൊട്ടി വെള്ളം വരിക, അണുബാധ ഉണ്ടാകുക, ചൂടുകുരു ഉണ്ടാകുക, തൊലി വരണ്ട അവസ്ഥയിലാകുക, അമിതമായി വിയര്‍ക്കുക, ചര്‍മ്മത്തില്‍ കറുത്ത നിറത്തില്‍ പൊള്ളലേല്‍ക്കുക, ഇവയൊക്കയൊണ് സൂര്യാഘാതം ചര്‍മ്മത്തിലേല്‍പ്പിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍. വരും മാസങ്ങളില്‍ ഇനിയും ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാല്‍ വേനലിലെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാം. ചൂടിനെ അനായാസമായി നമുക്ക് നേരിടാനുള്ള ചില വഴികളിതാ.
അയഞ്ഞതും, ഇളം വര്‍ണത്തിലുമുള്ളതും, കനംകുറഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കുക, ചൂട് കാലത്ത് ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. അവ ശരീരത്തെ വിയര്‍ക്കാന്‍ അനുവദിക്കില്ല. പുറത്തിറങ്ങുമ്ബോള്‍ അള്‍ട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക. മാത്രമല്ല, പുറത്തിറങ്ങുമ്ബോള്‍ ചെരിപ്പോ അല്ലെങ്കില്‍ ഷൂ ധരിക്കുക.
അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയുന്നവയാണ് സണ്‍ഗ്ലാസുകള്‍. 90-100ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക. എട്ട് ഇഞ്ച് ഹീലുള്ള ചെരുപ്പിനേക്കാള്‍ ചൂടുകാലത്ത് വലിയ, പരന്ന തൊപ്പികള്‍ ധരിക്കുന്നത് നല്ലതാണ്. ഇത് ഫാഷനുമാണ്. പരന്ന തൊപ്പികള്‍ സൂര്യ രശ്മികളെ തടയുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ മുഖത്തേല്‍ക്കുന്നതില്‍ നിന്നും ഇത്തരം തൊപ്പികള്‍ നിങ്ങളെ സംരക്ഷിക്കും.
സണ്‍സ്‌ക്രീനുകള്‍ തൊലിയെ എന്ന പോലെ ലിപ്ബാമുകള്‍ നിങ്ങളുടെ ചുണ്ടുകളെയും സംരക്ഷിക്കും. ഇവയുടെയും എസ്.പി.എഫ് റേറ്റിങ്ങ് ശ്രദ്ധിക്കണം. ചായയും, കോഫിയും അതുപോലെ തന്നെ മദ്യപാനവും ഒഴിവാക്കുന്നത് ശരിരത്തിന് നല്ലതാണു. കാരണം ഇവ നമ്മുടെ ശരീരത്തിലെ ജലാംശം നീക്കുന്നതിന് ഇടയാകും.