ടൈറ്റാനിക്ക് അപകടത്തിൽ നിന്നും അതി സാഹസികമായി രക്ഷപെട്ട രണ്ടു സഹോദരന്മാരുടെ കഥ

1912 ഏപ്രില്‍ 14 -നാണ് ഒരു കൂട്ടം മനുഷ്യരുടെ സ്വപ്നങ്ങളും വഹിച്ചുനീങ്ങിയ ടൈറ്റാനിക്കെന്ന വന്‍കപ്പല്‍ മുങ്ങിയത്. ആ വലിയ അപകടത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് തിരികെ വന്ന വളരെ കുറച്ചുപേരിൽ ഉൾപ്പെടുന്ന 2 സഹോദരന്മാരുടെ kadha ആണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. . ഒരു പക്ഷെ സ്വന്തം മാതാപിതാക്കളോ തങ്ങൾക്ക് ബന്ധമുള്ള മറ്റാരോ ഇല്ലാതെ ആ ഒരു അപകടം തരണം ചെയ്‌ത ഏക സഹോദരങ്ങളും ഇവർ തന്നെ ആകും . മൈക്കല്‍, എഡ്മോണ്ട് നവ്രറ്റില്‍ എന്നായിരുന്നു ഈ സഹോദരങ്ങളുടെ പേര് . ഒമ്പതാമത്തെയും അവസാനത്തെയുമായ ലൈഫ് ബോട്ടിൽ അവരെ കയറ്റിവിട്ടത് അവരുടെ അച്ഛൻ തന്നെ ആയിരുന്നു. അന്നായിരുന്നു അച്ഛനും അവരുമായുള്ള അവസാന കൂടിക്കാഴ്ചയും.
ഫ്രഞ്ച് സഹോദരങ്ങളായ ഇവര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞു കൂടായിരുന്നു. അതുകൊണ്ട് തന്നെ അപകടം തരണം ചെയ്തു മാസങ്ങൾക്ക് ശേഷമാണ് ഈ കുട്ടികളുടെ ഐഡന്റിറ്റി കണ്ടുപിടിക്കാൻ ആയത്. . പക്ഷെ വളരെ വിചിത്രമായ കാര്യം ഈ കുട്ടികളുടെ ‘അമ്മ അറിയാതെയാണ് അവരുടെ അച്ഛൻ അവരെ കടത്തി കൊണ്ട് വന്നത് എന്നതായിരുന്നു. ആ സംഭവം ഇതാണ് . 1912il കുട്ടികളുടെ അച്ഛൻ ആയ നവ്രാറ്റിൽ തന്റെ ഭാര്യ മർസെലയുമായി divorced ആയി . അപ്പോൾ കുട്ടികളുടെ പൂർണ അവകാശം സ്വാഭാവികമായും അമ്മയായ മാർസെലക്ക് ആയി . weekendil മാത്രമേ അച്ഛന് കുട്ടികളെ കാണുവാൻ സാധിക്കുമായിരുന്നുള്ളൂ. . കുഞ്ഞുങ്ങളോട് ഉള്ള തന്റെ അമിത വാത്സല്യം മൂലം അവരെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയിലായി നവ്രാറ്റിൽ . അങ്ങനെ തന്റെ കുഞ്ഞുങ്ങളോടൊപ്പം ജീവിക്കാൻ അയാൾ ഒരു വഴി കണ്ടു പിടിക്കുന്നു. തന്റെ കുട്ടികളുമായി അമേരിക്കയിലേക്ക് പോകുവാൻ ആ പിതാവ് തീരുമാനിക്കുന്നത് അങ്ങനെ ആയിരുന്നു.
മൈക്കിളിനു 4 വയസ്സും edmond നു 2 വയസ്സുമായിരുന്നു അന്ന് പ്രായം. ടൈറ്റാനിക്കിൽ 3 സെക്കന്റ് ക്ലാസ് ടിക്കറ്റും എങ്ങനെയോ അദ്ദേഹം സംഘടിപ്പിച്ചു . തന്റെ കുട്ടികളുമായി താൻ ഒളിച്ചോടുകയാണെന്നു മറ്റു യാത്രക്കാർ മനസിലാക്കാതെ ഇരിക്കാൻ ആ പിതാവ് സഹ യാത്രക്കാരോട് പറഞ്ഞത് തന്റെ ഭാര്യ മരിച്ചുവെന്നും അതിനാലാണ് താൻ മക്കളെയും കൂട്ടി അമേരിക്കയിലേക്ക് പോകുന്നതെന്നാണ്.. മറ്റുള്ളവരുടെ കണ്ണിൽ പെടാതെ തന്റെ കുട്ടികളെ പരമാവധി ഒളിച്ചു നിർത്താനും ആ പിതാവ് ശ്രെമിച്ചു..
കപ്പല്‍ മുങ്ങിയപ്പോള്‍ അയാള്‍ മക്കളുടെ അടുത്തേക്ക്ന ഓടി ചെല്ലുകയും അവരെ നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് കൊണ്ടുപോയി നിർത്തുകയും ചെയ്തു.. ‘അതിനെ പറ്റി മൈക്കൽ പറയുന്നത് ഇങ്ങനെ : ഞാനും edmondum ഉറങ്ങുമ്പോള്‍ അച്ഛന്‍ വന്നു. ഞങ്ങളെ നല്ല dress ധരിപ്പിച്ചു. ഞങ്ങളെ കയ്യിലെടുത്തു.. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ താന്‍ മരിക്കുമെന്ന് അച്ഛനുറപ്പുണ്ടായിരുന്നുവെന്ന് തോന്നുന്നു’ . കുട്ടികളെ ലൈഫ്ബോട്ടില്‍ കയറ്റി സുരക്ഷിതർ ആക്കുകയും ശേഷം ആ അച്ഛന്‍ കപ്പല്‍ മുങ്ങി മരിക്കുകയുമായിരുന്നു. അവസാനമായി ആ അച്ഛൻ തന്റെ മക്കളോട് പറഞ്ഞത് അവരുടെ അമ്മയെ കുറിച്ചായിരുന്നു. അവളെ താൻ സ്നേഹിച്ചിരുന്നുവെന്നും ഇപ്പോഴും സ്നേഹിക്കുന്നുവെന്നും അമ്മയോട് പറയണമെന്ന് അദ്ദേഹം തന്റെ കുഞ്ഞുങ്ങളോട് പറഞ്ഞു.
കുട്ടികൾ രക്ഷപ്പെട്ട മറ്റുള്ളവർക്കൊപ്പം കരയിലെത്തി. എന്നാൽ, അവരുടെ രക്ഷിതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒന്നാമതായി അവർക്ക് ഇംഗ്ലീഷ് അറിയില്ല. രണ്ടാമതായി പിടിക്കപ്പെട്ടാലോ എന്ന ഭീതിയിൽ അവരുടെ പേരുകൾ തെറ്റിച്ചായിരുന്നു അവരുടെ അച്ചൻ കപ്പലിൽ നൽകിയിരുന്നത്. ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്തതിനാൽ രക്ഷപ്പെട്ട ഒരാൾക്കൊപ്പം തൽക്കാലം കുഞ്ഞുങ്ങളെ താമസിപ്പിച്ചു. ‘ടൈറ്റാനിക് ഓർഫൻസ്’ എന്നാണ് അവരിരുവരും ലോകത്തിനു മുന്നിൽ അറിയപ്പെട്ടത്. ഒരുപാട് പത്രങ്ങളിൽ ഇരുവരുടെയും ചിത്രങ്ങൾ നൽകുകയും അന്വേഷിക്കുകയും ചെയ്തു. ഒടുവിൽ ഒരു മാസത്തിനൊക്കെ ശേഷമാണ് അവരുടെ അമ്മയായ മർസേലയെ കണ്ടെത്തുന്നത്. അവർ ന്യൂയോർക്ക് സിറ്റിയിലേക്ക് വരികയും തന്റെ കുട്ടികളുമായി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് കുഞ്ഞുങ്ങളുമായി മാർസേല ഫ്രാൻസിലേക്ക് മടങ്ങി. ഫ്രാൻസിലാണ് പിന്നീടുള്ള കാലം അവർ ജീവിച്ചത്…..