Sports News

ടോസ് നേടി ഇന്ത്യ ;ടീമിൽ മാറ്റമില്ലാതെ ആതിഥേയർക്കെതിരെ കോഹ്‌ലിയും സംഘവും

ലോഡ്‌സ് ; ഇന്ത്യ -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പരമ്പരയിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു .ടീമിൽ മാറ്റമില്ലാതെയാണ് കോഹ്‌ലിയും സംഘവും ഇംഗ്ലീഷ് പടയെ നേരിടാൻ ഇറങ്ങുന്നത് .അവസാന മത്സരം വിജയിച്ചത് ടീമിന് ആത്മവിശ്വാസം നൽകും .പരമ്പരയിൽ മുന്നിൽ നിക്കുന്ന ടീം ലീഡ് ഉയർത്താനായിരിക്കും ശ്രെമിക്കുക .  രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ  151 റൺസിന്‌ തോൽപിച്ചാണ് ഇന്ത്യൻ ടീം ലീഡ് നേടിയത് .അതെ സമയം തങ്ങളുടെ തട്ടകമായ ലോഡ്സിൽ ഏറ്റ തോൽവിക് മറുപടി നൽകാനായിട്ടാണ് ഇംഗ്ലീഷ്  ടീം കളത്തിൽ ഇറങ്ങുന്നത് .                                                                                                                                                                                                                                                                          രോഹിത് ശർമ്മയും ;കെ എൽ രാഹുലും ചേരുന്ന ശക്തമായ ഓപ്പണിങ് കൂട്ട്കെട്ടാണ് ഇന്ത്യയുടെ കരുത്തു .മധ്യ നിരയിൽ വിരാട് കോഹ്‌ലിയും ,ചേതേശ്വർ പൂജാരയും , അജിൻക്യ രഹാനെയൂം ഫോമിൽ അല്ലാത്തത് ടീമിനെ അലട്ടുന്നുണ്ട് . ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്സ്മാൻ പൂജാരയുടെ പ്രകടനമാണ്  നിരാശയുളവാക്കുന്നത് .പൂജാരയുടെ സ്ഥാനത്തേക്കു സൂര്യകുമാർ  യാദവിനെ പരിഗണിക്കണം എന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട് .മുഹമ്മദ് സിറാജ് ,ജസ്പ്രീത് ബുംറ, മുഹമ്മത് ഷമി, ഇഷാന്ത് ശർമ്മ ചേരുന്ന   ബൗളിംഗ് നിര മികച്ച ഫോമിൽ തുടരുന്നത് ടീമിന്  മുതൽക്കൂട്ട് ആകും . അതോടൊപ്പം ഇവരെല്ലാം തന്ന ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ച വക്കുന്നത് ടീമിന് കൂടുതൽ പ്രേയോജനപ്പെടും .                                                                                                                                                                                                                                                                                                 മറുവശത്തു പരിക്കാണ് ഇംഗ്ലണ്ടിന് തലവേദനയാകുന്നത് .പ്രധാന താരങ്ങളായ ഒലി  സ്റ്റോൺ  ,സ്റ്റുവർട് ബ്രോഡ് ,ക്രിസ് വോക്‌സ് എന്നിവര് പരിക്കിനെ തുടർന്ന് നേരുത്തേ തന്നെ പുറത്തായിരുന്നു . പകരം ഡേവിഡ് മലാണ് ,ക്രെയ്ക് ഓവർടെൻ എന്നിവർ പുതുതായി ടീമിൽ എത്തി . പേസ് ബൗളർ മാർക്ക് വുഡ് ആണ് അവസാനമായി പരിക്കുകാരണം പുറത്തായത് .

Back to top button