പൃഥ്വിരാജ് ചെയ്ത പോലെ തന്നെ, ടൊവിനോ പൃഥ്വിരാജിനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരാധകർ

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് ടൊവിനോയും പൃഥ്വിരാജൂം. കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു, തന്റെ മകൾ അലംകൃതയെ തന്റെ നെഞ്ചോട് ചേർത്തി നിർത്തിയുള്ള താരത്തിന്റെ ചിത്രം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത് ‘എന്റേത്’ എന്ന തലക്കെട്ടോടെ ആണ് താരം ചിത്രം പങ്കുവെച്ചത്. അച്ഛന്റെയും മകളുടെയും സ്നേഹത്തെ പറ്റി പല താരങ്ങളും കമെന്റുമായി എത്തിയിരുന്നു, എന്നാലിപ്പോൾ അതിന് തൊട്ട് പിന്നാലെ തന്റെ മകന്റെ ചിത്രവുമായി ടൊവിനോ എത്തിയിരിക്കുകയാണ്.
‘അച്ഛന്റെ ജീവന്‍’ എന്ന തലക്കെട്ടോടെയാണ് ടൊവിനോ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ഇത് കണ്ടപ്പോള്‍ ആരാധകര്‍ ആദ്യം ചോദിയ്ക്കുന്നത്, ‘ശരിക്കും ടൊവിനോ പൃഥ്വിരാജിനെ അനുകരിക്കുകയാണോ’ എന്നാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രണ്ടു താരങ്ങളുടെയും സെൽഫി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടു താരങ്ങളുടെയും ഒരേ ഇടത്ത് നിന്ന്, ഒരേ രീതിയില്‍ എടുത്ത കണ്ണാടി സെല്‍ഫി വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത്.
അന്നും ടൊവിനോ പൃഥ്വിയെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നതിനെ കുറിച്ച് ചില സംസാരം ഉണ്ടായിട്ടുണ്ട്. അതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെ കൈയ്യില്‍ എടുത്തുകൊണ്ടുള്ള പുതിയ ചിത്രവും പങ്കുവച്ചിരിയ്ക്കുന്നത്.ലോക്ക് ഡൗണ്‍ കാലത്ത് പൃഥ്വിരാജും ടൊവിനോയും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. പൃഥ്വി കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മകളുടെ കൗതുകങ്ങളുമാണ് അധികവും ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ടൊവിനോ ആകട്ടെ വര്‍ക്കൗട്ടിലായിരുന്നു പൂര്‍ണ ശ്രദ്ധ കൊടുത്തത്. വര്‍ക്കൗട്ടിനിടെ എടുത്ത ചില വീഡിയോകളും ഫോട്ടോകളും വൈറലാകുകയും ചെയ്തിട്ടുണ്ട്.