Film News

സിക്സ് പാക്ക് ലുക്കില്‍ ടൊവിനോ തോമസ്, വൈറലായി താരത്തിന്റെ പുത്തൻ ചിത്രം

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന യുവനായകനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സിനിമകളുടെ ഭാഗമായി കൊണ്ട് ടൊവീനോ യുവാക്കളുടെയും, കുടുംബങ്ങളുടെയും പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് യുവതാരം ടൊവിനോ തോമസിന്റെ കിടിലന്‍ ചിത്രങ്ങളാണ്. മസില്‍ ബോഡി കാണിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം താരം പങ്കുവെച്ചിരിക്കുന്നത്.  ഇപ്പോൾ തന്റെ പുത്തൻ ചിത്രവുമായി ടോവിനോ എത്തിയിരിക്കുകയാണ്, താരം ചിത്രം പങ്കുവെച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

സിക്സ് പാക്ക് ലുക്കില്‍ പഞ്ചിംഗ് പ്രാക്ടീസ് നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. താരത്തിന്റെ ശരീരഭം​ഗി വ്യക്തമാക്കുന്ന തരത്തിലുള്ള ലൈറ്റിങ്ങിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് പിന്നില്‍. ലോക്ക്ഡൗണിലെ ജോമോന്റെ ഫോട്ടോ​ഗ്രാഫി താല്‍പ്പര്യത്തെത്തുടര്‍ന്ന് പിറന്നതാണ് ഫോട്ടോഷൂട്ട് എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

കൂടാതെ തന്റെ ഫിറ്റ്നസ് ട്രെയിനര്‍ അലി അസ്‍കറിനും ടൊവീനോ നന്ദി പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണില്‍ തന്നെ പ്രോത്സാഹിപ്പിച്ച്‌ തന്നെ ഫിറ്റാക്കി നിര്‍ത്തിയത് അദ്ദേഹമാണെന്നാണ് താരം പറയുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രം. മലയാള സിനിമയുടെ മസില്‍മാനാണ് ടൊവിനോ എന്നാണ് ആരാധകര്‍ പറയുന്നത്.  ഈ ലോക്ക് ഡൗൺ കാലത്ത് പൃഥ്വിയും ടോവിനോയും ആണ് തന്റെ ജിമ്മിലെ ചിത്രങ്ങളുമായി രംഗത്ത് വന്നിരുന്നത്, കഴിഞ്ഞ ദിവസം തന്റെ അപ്പന്റെ ഒപ്പമുള്ള ചിത്രങ്ങൾ ടോവിനോ പങ്കുവെച്ചിരുന്നു, ഏറെ വൈറലായിരുന്നു താരത്തിന്റെയും താരത്തിന്റെ അപ്പന്റെയും ചിത്രം.

Back to top button

buy windows 11 pro test ediyorum