Escort Paris porn tube porno porn porno amateur

Celebraties

ട്രാൻസ്‌ജെൻഡർ ഹെയ്ദി സാദിയ യുടെ ജീവിതവിജയത്തിന്റെ കഥ !

നാം അടങ്ങുന്ന സമൂഹം എത്ര പുരോഗമന വാദം ഉയർത്തിയാലും നമ്മളിൽ ചിലരെങ്കിലും ഇപ്പോഴും അറപ്പോടെയും വെറുപ്പോടെയും കാണുന്ന ഒരു വർഗമാണ് ട്രാൻസ് ജെൻഡറുകൾ… നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ശിഖണ്ഡികൾ…. എന്നാൽ അവർ അങ്ങനെ ആയിത്തീരുന്നത് അവരുടെ കുറ്റം കൊണ്ടല്ല എന്നാരും മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം… ജൻമനാ അവരിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസത്തിൽ അവർ അങ്ങനെ ആയിത്തീരുന്നവരാണ്.. അത് ഒരിക്കലും അവരുടെ കുറ്റമാകുന്നില്ല…. ഇൻഡ്യയെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോഴും ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന്നവർ കൂടുതലാണ്…. പക്ഷെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചവരും അവയ്ക്കിടയിൽ ഇന്ന് ഉണ്ട്,, സെലിബ്രറ്റി മേക്കപ്പാർട്ടിസ്റ് രഞ്ജു രഞ്ജിമാർ. പത്ര പ്രവർത്തക ഹെയ്ദി സാദിയ, സിനിമ നടി അഞ്ജലി അമീർ അങനെ നീളുന്നു…

ഹെയ്ദി സാദിയ എന്ന പേര് ഒരു പക്ഷേ പലർക്കും പരിചിതമായിരിക്കും. കാരണം ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പത്ര പ്രവർത്തക എന്ന നിലയിൽ സോഷ്യൽ ലോകം ആഘോഷിച്ച വാർത്ത ആയിരുന്നു ഹെയ്ദി സാദിയയുടേത്. തനിക്കു നേരിടേണ്ടി വന്ന എല്ലാ തടസ്സങ്ങളും മറി കടന്ന് എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പത്ര പ്രവർത്തകയായി മാറിയ ഹെയ്ദിയുടെ കഥ പലർക്കും ഒരു പ്രചോദനമാണ്. ഹെയ്ദിയുടെ കഥയാണ് ഇന്ന് ഇന്ന് നമ്മൾ പറയാൻ പോകുന്നത്…..

ഗുരുവായൂർ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോൾ കൈരളി ടിവി നെറ്റ്‌വർക്കിൽ കൈരളി ന്യൂസിന്റെ റിപ്പോർട്ടറായി ആണ് പ്രവർത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളിൽ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തിൽ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളുടെ ലൈംഗിക പീടനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാൻ വീട് വിട്ട് ഓടി പോകേണ്ടി വന്നു.

heidi saadiyaa

തടസ്സങ്ങൾ എന്ത് വന്നാലും തല കുനിക്കില്ല എന്ന് തീരുമാനിച്ച ഹെയ്ദിയുടെ മനോഭാവം ജീവിതം മാറ്റി മറിക്കാനും വിജയം കണ്ടെത്താനും അവളെ പ്രേരിപ്പിച്ചു. അവൾ ധൈര്യത്തിന്റെ പ്രതീകമാണ്, ജീവിതത്തിലെ വെല്ലു വിളികൾ നേരിടുന്ന എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ് ഹെയ്‌ദിയുടെ ജീവിത കഥ. തനിക്ക് നേരിടേണ്ടി വന്ന വെല്ലു വിളികൾ ഹെയ്‌ദി തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ ചാനലിന് വേണ്ടിയാണു ഹെയ്‌ദി ഇത് പറയുന്നത്.

താൻ ഒരു ട്രാൻസ്‌ജെൻഡർ ആണെന്ന് ഹെയ്‌ദി മനസിലാക്കുന്നതിന് മുന്നേ നാട്ടുകാർ മനസിലാക്കിയിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ആരും കൂട്ടു കൂടിയില്ല. എന്നാൽ ഇതേ ആൾക്കാർ തന്നെ കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞു വിളിച്ചു വരുത്തി നേരം വെളുക്കും വരെ ലൈഗി കമായി ഉപ ദ്രവിച്ചു. അടുത്ത ബന്ധു ആയ ഒരാൾ ആണാണോ പെണ്ണാണോ എന്നറിയാൻ തന്റെ വസ്ത്രങ്ങൾ വലിച്ചു മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ഹെയ്‌ദ പറയുന്നു. കോളേജിലും ഈ സ്ഥിതി തുടർന്നപ്പോൾ പാതി വെച്ച് പഠിത്തം നിർത്തേണ്ടി വന്നു.

തന്റെ ആൺ ശരീരത്തിനുള്ളിൽ ഉള്ള പെൺ സത്വത്തെ വീട്ടുകാരും നാട്ടുകാരും അംഗീകരിക്കില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് മലപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്. അവിടെ വെച്ചാണ് ഭിക്ഷ എടുക്കേണ്ടി വന്നത്. ശാസ്ത്രക്രിയക്കുള്ള പണം വാഗ്‌ദാനം ചെയ്‌ത്‌ അവർ തന്നെ ഉപയോഗിക്കുക ആയിരുന്നു. അങ്ങനെയാണ് അവിടെ നിന്നും ഡൽഹിലേക്ക് യാത്ര തിരിക്കുന്നത്. അവിടെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു. അവിടെ ജോലി ചെയ്താണ് പിന്നീട് ശാസ്ത്രക്രിയക്കുള്ള പണം കണ്ടെത്തുന്നത്.

അങ്ങനെ ബാംഗ്ലൂരിൽ എത്തി സർജറി ചെയ്തു. അതിനു ശേഷം ഒരു പെണ്ണായി ജീവിക്കാൻ തുടങ്ങി. കുറച്ചു നാൾ അവിടെ പല പല ജോലി ചെയ്തു ജീവിച്ചു. പിന്നീട് പഠിക്കാൻ ആഗ്രഹം തോന്നി അങ്ങനെ നാട്ടിലെത്തി ഡിഗ്രി എടുത്തു. കോഴ്സ് കഴിഞ്ഞു ഇന്റേൺഷിപ്പിന് പോയ കോളേജിൽ തന്നെ ജോലിയും കിട്ടി. തന്നെ അപമാനിച്ച അതേ നാട്ടുകാർ തന്നെ അതിഥിയായി ഇന്ന് സ്വീകരിക്കുന്നു. ഇതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് ഹെയ്‌ദി സാദിയ പറയുന്നു.

Back to top button

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al follower kaufen instagram follower kaufen