Local News

അനിൽകുമാറിനോട് കാണിച്ചത് കൊടും ക്രൂരത, ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് . വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍. അനില്‍കുമാറിന്റെ(55) ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ച, 22 ദിവസമായി അച്ഛന്റെ ഡയപ്പര്‍ മാറ്റിയില്ലെന്നാണ് മകള്‍ അഞ്ജന പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്.കോവിഡ് ഭയന്ന് വാര്‍ഡിലെ ജീവനക്കാര്‍ അച്ഛനെ തിരിഞ്ഞു നോക്കിയില്ല. കോവിഡ് ചികിത്സയിലിരിക്കെ ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അച്ഛന്‍ ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും, ഗുരുതരാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടതായി മക്കളുടെ കയ്യില്‍ നിന്ന് എഴുതി വാങ്ങിയെന്നും അഞ്ജന പറയുന്നു.

പിന്നീട് രോഗമുക്തനായ അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ദേഹമാസകലം വേദന അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് പുഴുവരിച്ചതായി കണ്ടെത്തിയത്, അനില്‍കുമാറിന്റെ ശരീരം പുഴുവരിച്ചതിനെക്കുറിച്ച്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി ഒക്ടോബര്‍ 20 ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.മന്ത്രി കെ.കെ. ശൈലജ, അനില്‍കുമാറിന്റെ മകന്‍ അഭിലാഷിനെ ഫോണില്‍ വിളിച്ച്‌ എല്ലാ ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു.

Back to top button