Film NewsVideos

മുകേഷും ഇന്നസെന്റും അജുവും അടക്കമുള്ള താരങ്ങൾ ആലപിച്ച “സമ​ഗരിസ” എന്ന ​ഗാനം പുറത്ത്

ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘സുനാമി’. ചിത്രം ഉടൻ റിലീസിനെത്തും. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ ‘സമ​ഗരിസ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. യക്‌സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇന്നസെന്റ്, ലാല്, മുകേഷ്, സുരേഷ് കൃഷ്ണ, അജു വർ​ഗീസ്, ബാലു വർ​ഗീസ്, നേഹ എസ് നായർ എന്നിവരാണ്  ​ഗാനം ആലപിച്ചിരിക്കുന്നത്.

സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ‘സുനാമി’ ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്.പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

Back to top button