Film News
നടി രേവതിയുടെ അഭിനയലോകത്തിലെ ഇരുപത് വർഷങ്ങൾ

പ്രമുഖ സംവിധായകൻ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെകിളിക്കൂട് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തിലേക്ക് എത്തിയ താരമാണ് രേവതി. താരത്തിന്റെ യഥാർത്ഥ പേര് ആശ കേളുണ്ണി എന്നാണ്.1966 ജൂലൈ 8ന് കൊച്ചിയിലാണ് താരം ജനിച്ചത്.



തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, എന്നീ ഭാഷകളില്‍ ഒരേ പോലെ അഭിനയമികവ് പുലർത്തിയ താരമാണ് രേവതി. ഇരുപത് വര്‍ഷത്തിലധികം അഭിനയമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.



1992ല്‍ തേവര്‍ മതന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.2002ല്‍ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു.1988ല്‍ സുരേഷ് മേനോനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞെങ്കിലും നീണ്ട കുറെ വർഷങ്ങൾക്ക് ശേഷം വിവാഹമോചനം നേടി.
facebook follower kaufen