കങ്കണ റണൗത്തിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍
കങ്കണ നടപടി ചട്ടങ്ങൾ ലംഖിച്ചു ; ട്വിറ്റെർ

ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് താരം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ട്വീറ്റുകളാണ്ട്വിറ്റെർ ഇപ്പോൾ നീക്കം ചെയ്തത്. ട്വിറ്ററിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി.
കഴിഞ്ഞദിവസം സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും പോപ് ഗായിക റിഹാന രംഗത്തെത്തിയിരുന്നു. റിഹാനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കങ്കണ താരത്തെ ‘വിഡ്ഢി’യെന്നും ‘ഡമ്മി’യെന്നുമൊക്കെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്. കര്‍ഷകരല്ല രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വിറ്ററിലൂടെയുളള പ്രതികരണം. കര്‍ഷക സമരത്തെ ലോക ശ്രദ്ധയിലെത്തിച്ച റിഹാനയ്ക്ക് നന്ദി പറഞ്ഞ ബോളിവുഡ് നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ജിനെ ആക്ഷേപിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. ദില്‍ജിത് ദൊസാഞ്ജ് ഖാലിസ്ഥാനിയാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
ദില്‍ജിത്തിനെതിരെയും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയും റിഹാനയ്‌ക്കെതിരേയും തപസ്സി പന്നുവിനെതിരെയും നിരവധി ട്വീറ്റുകളാണ് കങ്കണയുടെ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം മാത്രം വന്നത്. ഇതിനെതിരെ നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വീറ്റുകള്‍ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം കങ്കണയുടെ അക്കൗണ്ട് ഏതാനും മണിക്കൂറുകളോളം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.