Local News

കടലില്‍​ വീണ രണ്ടര വയസ്സുകാരന്‍െറ മൃതദേഹം കണ്ടെത്തി

അമ്മയുടെ കൈയില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കടലിൽ വീഴുകയായിരുന്നു

ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് ശേഷം മറ്റൊരു ബന്ധുവീട്ടിൽ എത്തിയ യുവതി തൊട്ടടുത്ത  കടലിൽ നിന്നും സെൽഫിയെടുക്കുന്നതിനിടയിൽ  കയ്യിൽ നിന്നും കുട്ടി തെന്നി കടലിലേക്ക് വീഴുകയായിരുന്നു. തൃശൂര്‍ പൂതല്‍ചിറ പുതിയപറമ്ബില്‍ ലക്ഷ്മണന്‍ -അനിത മോള്‍ ദമ്ബതികളുടെ മകന്‍ ആദികൃഷ്ണയാണ് മരിച്ചത്.ചൊവ്വാഴ്​ച രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​.

child
child

അനിത മോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചില്‍ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തിയിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ 2.45നായിരുന്നു സംഭവം.

രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദര​െന്‍റ മകനുമായി തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജങ്​ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവി​െന്‍റ വീട്ടില്‍ എത്തിയതായിരുന്നു. ഞായറാഴ്​ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക്​ പോകാന്‍ അനുവദിച്ചില്ല. വാഹനവുമായി ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.

ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിതമോള്‍ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്​ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദര​െന്‍റ മകനെയും രക്ഷിച്ചു.

beach
beach

അനിതമോളുടെ ​ൈകയില്‍നിന്ന് ആദികൃഷ്​ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറി​െന്‍റ താക്കോല്‍ എന്നിവയും നഷ്​ടമായി.

പൊലീസും ലൈഫ് ഗാര്‍ഡും അഗ്​നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താന്‍ സാധിച്ചില്ല. തിങ്കളാഴ്​ച അഗ്​നിശമന സേന, കോസ്​റ്റല്‍ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ വള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.

Back to top button