രണ്ട് വർഷം കഴിഞ്ഞു എനിക്ക് ഉറക്കമില്ലാതിരുന്നിട്ട്, മകളുടെ പിറന്നാൾ ദിനത്തില്‍ ധ്യാനിന്റെ കുറിപ്പ്

മലയാള സിനിമയിലെ എല്ലാം താരങ്ങളെയും പോലെ അങ്ങനെ കുടുംബ വിശേഷങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന താരമല്ല ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോളിതാ ആദ്യമായി മകളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് മോളിവുഡിലെ മികച്ച നടനും അതെ പോലെ തന്നെ സംവിധായകനുമായ ധ്യാന്‍. താരത്തിന്റെ മകളുടെ രണ്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്.

‘എന്റെ ഉറക്കം ഇല്ലാതായിട്ടു രണ്ട് വര്‍ഷം. ജന്മദിനാശംസകള്‍ ആരാധ്യ സൂസന്‍ ധ്യാന്‍,’ ധ്യാന്‍ കുറിച്ചു.ധ്യാനും അര്‍പ്പിതയും 2017 ല്‍ ആണ് വിവാഹിതര്‍ ആയത്. പത്ത് വര്‍ഷം നീണ്ട സൗഹൃദത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാന്‍ ഇപ്പോള്‍ നിര്‍മ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വര്‍ഗീസ് വീണ്ടും നായകനാവുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രം നിര്‍മ്മിച്ചത് ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നായിരുന്നു.