Film News

ഭാവനയോട് എനിക്കൊരു സീക്രട്ട് ക്രഷുണ്ട്, വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് ഉണ്ണിമുകുന്ദൻ, തന്റേതായ അഭിപ്രായങ്ങൾ എല്ലാം താരം തുറന്നു പറയാറുണ്ട്, തനിക്ക് സമയം കിട്ടുമ്പോൾ എല്ലാം താരം ആരാധകരുമായി സംസാരിക്കാറുണ്ട്, കഴിഞ്ഞ ദിവസം താരം ഇൻസ്ട്രഗാമിൽ ആരാധകരോട് സംസാരിക്കാൻ എത്തിയിരുന്നു, ആ സമയത്ത് താരം പറഞ്ഞ ചില കാര്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഉണ്ണുമുകുന്ദൻ.

നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച് ചോദിച്ചും ആരാധകര്‍ എത്തി. കാമുകിയുടെ പേര് ചോദിച്ചായിരുന്നു ഒരാള്‍ എത്തിയത്. വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍

താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി. എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പില്‍ എന്നാണ് നടന്‍ മറുപടി നല്‍കിയത്. ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. അനു സിത്താര, ശോഭന, കാവ്യ മാധവന്‍ എന്നിവരാണ് ആ നായികമാര്‍,. എന്നാല്‍ ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്

മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ ഏറെയുളള താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു.

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

Back to top button