Film News

ജനങ്ങളുടെ ഇടയിലേക്ക് തരംഗമായി “ഗുണ്ടജയൻ “.

നടൻ  സൈജു  കുറുപ്പിന്റെ  നൂറാം  ചിത്രത്തിന്റെ  വിശേഷണവുമായിട്ടാണ്  ‘ ഉപചാരപൂർവം ഗുണ്ടജയൻ ‘ പ്രേക്ഷകരിലേക്ക്  എത്തുന്നത്. ഫെബ്രുവരി 25നാണ്  ചിത്രത്തിന്റെ  റിലീസ് . ചിത്രം  റിലീസ്  ആകാൻ  ഇനി ഒരു  ദിവസം  മാത്രം   ബാക്കിയുള്ളപ്പോൾ  ചിത്രത്തിന്റെ   പ്രചാരണ പരിപാടികൾ  ശ്രദ്ധ  നേടുകയാണ് . കഴിഞ്ഞദിവസം  കോളേജ്  ക്യാമ്പസ്സിൽ ആയിരുന്നു ചിത്രത്തിന്റെ  പ്രചാരണത്തിന്റെ  ഭാഗമായി  അണിയറപ്രവർത്തകർ  എത്തിയത് . ചിത്രത്തിലെ  ‘ ‘ഗുണ്ട  ഗുണ്ട ഗുണ്ട  ജയൻ ‘ എന്ന  സൂപ്പർ ഹിറ്റ്  ഗാനത്തിന് കോളേജ് വിദ്യാർത്ഥികൾക്ക് ഒപ്പം  നൃത്തം ചെയ്യുന്ന  സിജു  വിൽസന്റെ  വീഡിയോ  കഴിഞ്ഞ  ദിവസം  ഹിറ്റ് ആയിരുന്നു.

ചിത്രത്തിന്റെ  പുതിയ  പ്രചാരണ പരിപാടിയാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നത് . ഒരു  റോഡ്  ഷോ പോലെ  , വാഹനങ്ങളിൽ  നടന്നു  ഈ  ചിത്രത്തെക്കുറിച്ചുള്ള  വിവരങ്ങൾ  ജനങ്ങളിലേക്ക്  എത്തിക്കുകയാണ്  അണിയറ  പ്രവർത്തകർ . പണ്ടത്തെ മലയാള ചിത്രങ്ങൾ  ഉപയോഗിച്ചിരുന്ന  വാഹന അനൗൺസ്‌മെന്റ്  എന്ന  പ്രചാരണ പരുപാടി തിരികെ കൊണ്ട് വരുകയാണ് . ദുൽഖർ  ആണ്  ഈ  ചിത്രം  നിർമ്മിച്ചിരിക്കുന്നത്.

ഒരു  കോമഡി എന്റെർറ്റൈനെർആയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത് . അത്  ശരിവെക്കുന്ന തരത്തിൽ ആയിരുന്നു  ഇതിന്റെ ട്രെയിലർ . ചിത്രത്തിലെ  ഗാനങ്ങൾ  ഇപ്പോൾ  സൂപ്പർ  ഹിറ്റായി മാറി .ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്  രാജേഷ് വർമ്മയാണ് .സിജു വില്‍സണ്‍, ശബരീഷ്വർമ്മയാണ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു.

Back to top button