മാസ്ക് ശെരിയായി ധരിക്കണം, ഗുണനിലവാരം ഉള്ളതായിരിക്കണം

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ശരിയായി ധരിക്കണമെന്നും പുറത്തുപോകുമ്ബോഴും ആളുകളുമായി സമ്ബര്‍ക്കമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസ്. ഗുണനിലവാരമുള്ള മാസ്ക് പ്രായമുള്ളവര്‍ക്ക് വാങ്ങിനല്‍കണം. ചുറ്റിലുമുള്ളവരില്‍ കോവിഡ് ബാധിതരുണ്ടായേക്കാം എന്ന ചിന്തയോടെ പെരുമാറുക. പനി, ചുമ, തൊണ്ടവേദന ലക്ഷണങ്ങളുണ്ടായാല്‍ മറ്റുള്ളവരില്നിന്നൊഴിഞ്ഞ് മുറിയില്‍ സ്വയം നിരീക്ഷണത്തിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കോവിഡ് പരിശോധന നടത്തുക.
കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആണെന്നുറപ്പിക്കാതെ മറ്റുള്ളവരുമായി ഇടപെടരുത്. അഥവാ പോസിറ്റിവായി ഹോം ഐസൊലേഷനില്‍ ഇരിക്കേണ്ടിവന്നാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് ബാധിതരായ പ്രായമുള്ളവരുടെ മരണനിരക്ക് കൂടുതലാണ്. പ്രായമുള്ളവര്‍ വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പ്രായാധിക്യമുള്ളവര്പോലും വെളിയില്‍ ഇറങ്ങി നടക്കുന്നത് മിക്കയിടത്തും കാണുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പിന് www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന് ലഭിച്ചാലും പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി തുടരണം.
youtube abonnees kopen