Film News

അന്ന് എനിക്കൊരുപാട് വിഷമം തോന്നി, ഞങ്ങൾ ഒന്നിക്കാൻ പാടില്ലേ എന്നൊക്കെ തോന്നി

ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി ഏപ്രില്‍ അഞ്ചിനാണ് വിവാഹിതയായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താലിക്കെട്ടും അതിന് ശേഷം വിരുന്ന് സത്കാരവുമൊക്കെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം നടത്താനിരുന്ന വിവാഹം മുടങ്ങിയതോടെ വിഷമത്തിലായി പോയെന്ന് പറയുകയാണ് ഉത്തരയിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് പരസ്പരം ഒന്നിക്കാന്‍ പറ്റാതെ വന്ന നിമിഷത്തെ കുറിച്ചും ഇപ്പോള്‍ ഒരുമിച്ചതിനെ കുറിച്ചും താരപുത്രി പറയുന്നു.

‘2021 എപ്രില്‍ 5 ന് പുതിയ തുടക്കം കുറിച്ചു. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന പ്രപഞ്ച സത്യത്തില്‍ ഞാനിപ്പോള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഞങ്ങള്‍ വിവാഹിതരാവേണ്ടതായിരുന്നു. അപ്പോഴാണ് കൊവിഡ് 19 എന്ന മഹാമാരി വന്നതും, ലോകം മുഴുവന്‍ അടച്ചു പൂട്ടിയതും ഞങ്ങളും അതില്‍ കുടുങ്ങിയത്.അന്ന് ഞങ്ങള്‍ക്ക് ഒത്തിരി വിഷമം തോന്നിയിരുന്നു. ക്ഷേത്രങ്ങള്‍ അടച്ചതോടെ സാധാരണ രീതിയില്‍ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ നിരാശ തോന്നി. ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു.

ഞങ്ങളുടെ വിധിയെ പഴിക്കേണ്ടി വന്നു. ഞങ്ങള്‍ പരസ്പരം ഒന്നിക്കാന്‍ പാടില്ലാത്തതിന്റെ സൂചനയാണോ പ്രപഞ്ചം തന്നതെന്ന് വരെ ചിന്തിച്ചു പോയി.എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം, അതേ ദിവസം ഞങ്ങള്‍ നൂറ് മടങ്ങ് അധികം സന്തോഷത്തിലാവുന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ സ്നേഹം ഒരു പുഷ്പം പോലെ വിരിയുകയും മരം പോലെ വളരുകയും വേരുകള്‍ പോലെ ശക്തിപ്പെടുകയും ചെയ്തു. എന്തൊക്കെ എപ്പോള്‍ സംഭവിച്ചാലും എല്ലാം നല്ലതിന് വേണ്ടി മാത്രമായിരിക്കും എന്നുമാണ് ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Back to top button