ഉത്തര ഉണ്ണി വിവാഹിതയായി, ആശംസകളുമായി ആരാധകർ

അഭിനയവും നൃത്തവും കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ഉത്തര ഉണ്ണി. നടി ഊർമിള ഉണ്ണിയുടെ മകളായി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഇടം കണ്ടെത്താനും ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ റിതേഷ് ചിലങ്ക കാലിൽ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യർഥന നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാർത്ത സ്വീകരിച്ചത്.
ഇന്ന് താരം വിവാഹിത ആയിരിക്കുകയാണ്, ബിസിനസുകാരനായ നിതേഷാണ് വരൻ. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും കൊവിഡ് മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനായെത്തിയിരുന്നത്. ഊര്‍മിള ഉണ്ണിയുടെ അടുത്ത ബന്ധുവായ നടി സംയുക്ത വര്‍മ്മയും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് നടക്കാനിരുന്ന വിവാഹമാണ് കൊവിഡ് മൂലം നീട്ടിവെച്ചത്. എങ്കിലും കൃത്യം ഒരു വര്‍ഷത്തിന് ശേഷം ഏപ്രില്‍ അഞ്ചിന് തന്നെ വിവാഹം നടക്കുകയായിരുന്നു.
ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങായിരുന്നു നടന്നത്. കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ചിത്രങ്ങളും മെഹന്തി ചടങ്ങിന്‍റെ വീഡിയോയുമൊക്കെ സോഷ്യൽമീഡിയയിൽ ഉത്തര പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ നിശ്ചയ ചടങ്ങിൽ കാലില്‍ ചിലങ്കയണിച്ചുകൊണ്ട് നിതേഷ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോയും ചിത്രങ്ങളുമൊക്കെ മുമ്പ് വൈറലായിട്ടുള്ളതാണ്.