ഉത്ര വധക്കേസ് പുതിയ വഴിത്തിരിവിലേക് ;മൂർക്കനെ കൊണ്ട് ഡമ്മിയിൽ കടിപ്പിച് തെളിവെടുപ്പ് :ദൃശ്യങ്ങൾ പുറത്തു .

കൊല്ലം: ഉത്ര വധക്കേസില്‍ പുതിയ വഴിത്തിരിവ് , മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് ഡമ്മിയില്‍ കടിപ്പിച് തെളിവെടുത്തു . ദൃശ്യങ്ങള്‍ പുറത്ത്. കേസില്‍ തെളിവായി പ്രോസിക്യൂഷന്‍ ഈ ദൃശ്യങ്ങൾ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പാമ്ബ് ഒരു വ്യക്തിയെ സ്വയം കടിക്കുമ്ബോഴും മറ്റൊരു വ്യക്തിയാൽ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്ബോഴുമുണ്ടാകുന്ന മുറിവിന്റ വ്യത്യാസമാണ് തെളിവെടുപ്പില്‍ പരിശോധിച്ചത്. കൊല്ലത്തെ തന്ന അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മൂന്ന് പാമ്ബുകളെ ഉപയോഗിച്ച് ഇത്തരത്തിൽ പരീക്ഷണം നടത്തിയത്. കൊല്ലം മുന്‍ റൂറല്‍ എസ്.പി ഹരിശങ്കര്‍ ധൗത്യത്തിനു നേതൃത്വം നല്‍കി.
ഉത്രയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് നീളമുള്ള രണ്ട് മുറിവുകളായിരുന്നു . ഇത് പാമ്ബിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്ബോളുണ്ടാകുന്ന മുറിവിന് സമാനമാണെന്നാണ് കണ്ടെത്തൽ .
അതേസമയം, കേസിലെ അന്തിമവാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു .വിധി ഉടനെ തന്നെ ഉണ്ടാകും . കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ വിധിപ്രഖ്യാപന തീയതി കോടതി പറഞ്ഞേക്കും.
താൻ ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ഭർത്താവായ സൂരജ് നേരുത്തെ തന്നെ മൊഴിനല്‍കിയിരുന്നതായി വനം കുറ്റകൃത്യങ്ങളിൽ അന്വേഷണചുമതലയുള്ള ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ബി.ആര്. ജയന് പറഞ്ഞിരുന്നു.മൂർക്കനെ പ്ലാസ്റ്റിക് ഡപ്പിയിൽ പുറത്തിറക്കിയ തലയില്‍ വടികൊണ്ട് കുത്തിപ്പിടിച്ച് ഉത്രയുടെ കൈയില്‍ രണ്ടുപ്രാവശ്യം കടിപ്പിച്ചു എന്നാണ് സൂരജ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്ക് നൽകിയ മൊഴി .