വിവാഹശേഷം എന്തുകൊണ്ട് വാണിവിശ്വനാഥ് സിനിമ ഉപേക്ഷിച്ചു

ഒരു കാലത്തു മലയാള സിനിമയുടെ ആക്ഷൻ ക്വീൻ ആയി തിളങ്ങിയ നടിയായിരുന്നു വാണി വിശ്വനാഥ് . മംഗല്യച്ചാർത് എന്ന സിനിമയിലൂടി കടന്നു വന്ന വാണി , പിന്നീട് മാന്നാർ മത്തായി സ്പീകിംഗ്,ഇൻഡിപെൻഡൻസ്, ജെയിംസ് ബോണ്ട്, ബ്ലാക്ക് ഡാലിയ എന്ന് തുടങ്ങി നിരവധി സിനിമകളിലൂടി തിളങ്ങിയ നടി കുടുംബ പ്രേക്ഷകരുടെ പ്രിയനായികയായി മാറി.പക്ഷെ വാണി ഇപ്പോൾ സിനിമയിൽ നിന്നും അപ്രത്യക്ഷയായിട്ട് നാളുകളായി. സംവിധായകനും അഭിനേതാവുമായ ബാബുരാജാണ് വാണിയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും .ഇപ്പോൾ മക്കളായ ആര്‍ച്ചയ്ക്കും അദ്രിക്കുമൊപ്പം കുടുംബിനി റോള്‍ ആസ്വദിക്കുകയാണ് വാണി. ഇടയ്ക്ക് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ച വാണി പക്ഷെ തന്റെ സിനിമ ജീവിതത്തെ പറ്റിയൊന്നും തന്നെ തുറന്നു പറഞ്ഞിരുന്നില്ല.,. എന്നാൽ ഇപ്പോൾ വാണി വിശ്വനാഥിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ബാബുരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബാബുരാജ് വിശേഷം പങ്കുവെച്ചത്.
ഇടയ്ക്ക് വാണിയെ ബാബുരാജിന്റെ സിനിമയില്‍ കണ്ടിരുന്നു. അതിനാൽ പുതിയ ചിത്രത്തിലും ഭാര്യയുടെ സാന്നിധ്യമുണ്ടോയെന്നായിരുന്നു അവതാരകന്റെ ചോദ്യം. വാണി സിനിമ ചെയ്യേണ്ട എന്നൊന്നും തന്നെ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് അഭിനയത്തിലേക്കു തിരികെ വരാത്തത്.. മലയാളത്തിലേക്കുള്ള വരവാണ് വൈകുന്നത്. ഇടയ്ക്ക് രണ്ട് തെലുങ്ക് സിനിമയില്‍ വാണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ട്. കുറേയാള്‍ക്കാര് വന്ന് കഥയൊക്കെ പറയുന്നുണ്ട്. പക്ഷെ ഒന്നും തീരുമാനമായിട്ടില്ല.
കുട്ടികളുടെ പഠിപ്പും കാര്യങ്ങളുമൊക്കെയായി വാണി തിരക്കിലാണെന്നാണ് ബാബുരാജ് പറഞ്ഞത്. വാണിയുമായുള്ള പ്രണയത്തെക്കുറിച്ച് അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ ബാബുരാജ് തുറന്നുപറഞ്ഞിരുന്നു. താൻ നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യാറുണ്ട്. പാചകത്തിലൂടെയാണ് വാണിയുടെ മനസ്സിൽ ഇടം നേടിയത്. കുക്കിങ്ങിന് വിട്ടെങ്കിലും ജീവിക്കാനാവുമെന്ന് അവൾ മനസ്സിലാക്കുകയായിരുന്നുവെന്നായിരുന്നു ബാബുരാജ് പറഞ്ഞത്. വില്ലത്തരം മാത്രമല്ല കോമഡിയും സ്വഭാവിക വേഷങ്ങളുമെല്ലാം വാണിയുടെയും ബാബുരാജിന്റെയും കൈയ്യിൽ ഭദ്രമാണ്. 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീകിംഗ് 2 ആയിരുന്നു വാണി ഒടുവിൽ അഭിനയിച്ച ചിത്രം