വൈന്‍ ആന്റിയാകാൻ ആദ്യ൦ കണ്ടെത്തിയത് വീണയെ, ജൂഡിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ പ്രമുഖ സംവിധായകൻ ജൂഡ് ആന്റണി സംവിധാനം ചെയ്ത വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഓം ശാന്തി ഓശാന. യുവ നടൻ നിവിന്‍ പോളിയും അതെ പോലെ നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രം ക്യാംപസുകളില്‍ വലിയ ഓളം തീര്‍ത്തു. അത് കൊണ്ട് തന്നെ ഈ ചിത്രത്തില്‍ വിനയ പ്രസാദ് അവതരിപ്പിച്ച വൈന്‍ ആന്റി കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനയ പ്രസാദാണ്. പക്ഷെ, ഈ കഥാപാത്രത്തിനായി സംവിധായകന്‍ ജൂഡ് ആദ്യം സമീപിച്ചത് വീണ ജോര്‍ജിനെയാണ് ! അതെ, കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ് തന്നെ. വീണയെ ആരോഗ്യമന്ത്രിയായി തിരഞ്ഞെടുത്ത വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സംവിധായകന്‍ ജൂഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂഡിന്റെ വാക്കുകൾ ഇങ്ങനെ…..
ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം (വീണ ജോര്‍ജ്) ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു.
അന്ന് നമ്ബര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും (മനീഷ് നാരായണന്‍) ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍. എന്റെ കഥ പറച്ചില്‍ ഏറ്റില്ല, സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു. അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന്.

ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി. അഭിനന്ദനങ്ങള്‍ മാം. മികച്ച പ്രവര്‍ത്തനം കാഴ്ചവക്കാനാകട്ടെ അതേസമയം, രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം ചുമതലയേല്‍ക്കുന്ന വീണ ജോര്‍ജ്ജിന് മറികടക്കാനുള്ള കടമ്ബകള്‍ ഏറെയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് വീണ ആരോഗ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. പാര്‍ട്ടി തന്നില്‍ ഏല്‍പ്പിച്ച ഏതൊരു ഉത്തരവാദിത്തവും ആത്മാര്‍ഥമായി ചെയ്യുമെന്നാണ് വീണയുടെ പ്രതികരണം.